ദുബായില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇന്ത്യന്‍ യുവതി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ദുബായില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഇന്ത്യന്‍ യുവതി മരിച്ചു

ദുബായ്: ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരണമടഞ്ഞു. ബെറ്റി റീത്താ ഫെര്‍ണാണ്ടസ് (42) ആണ് മരിച്ചത്. മേയ് ഒമ്പതിനാണ് രണ്ടു കുട്ടികളുടെ അമ്മയായ ഇവരെ അല്‍ സഹ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയക്കിടെയുണ്ടായ പ്രശ്‌നമാണ് മരണത്തിനിടയാക്കിയതെന്ന ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ സ്വദേശിനിയാണ് ബെറ്റി. 'ബെറ്റീസ് കേക്ക് ടെല്‍സ്' എന്ന പേരില്‍ ഗ്രോസറി സ്‌റ്റോര്‍ നടത്തുകയാണെന്നും ഷെഫ് ആണെന്നും ഫേസ്ബുക്ക് പേജില്‍ പറയുന്നു. ജന്മനാ ഇവരുടെ ഇടുപ്പിന് ചെറിയ സ്ഥാനചലനം ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

അതേസമയം, ബെറ്റിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തെ ബോധ്യപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു. ദുബായ് ആരോഗ്യ വിഭാഗത്തിന്റെയും ജോയിന്റ് കമ്മീഷണര്‍ ഇന്റര്‍നാഷണലിന്റെയും മാര്‍ഗരേഖ അനുസരിച്ചായിരുന്നു നടപടികളെല്ലാമെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ദുബായ് ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.



from mangalam.com http://bit.ly/2JAv4F3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages