തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിമഗ്നനായി മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിമഗ്നനായി മോദി

കേദാർനാഥ്: പൊതു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ അവസാനിച്ചതിന് തൊട്ടുപിന്നാലെകേദാർനാഥിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെയാണ് മോദി കേദാർനാഥിൽ എത്തിച്ചേർന്നത്. Visuals of Prime Minister Narendra Modi offering prayers at Kedarnath temple. #Uttarakhand pic.twitter.com/9dtnL0rX6I — ANI (@ANI) May 18, 2019 പരമ്പരാഗത ഉത്തരാഖണ്ഡ് വസ്ത്രമായ പഹാഡി ധരിച്ചാണ് മോദി ക്ഷേത്രദർശനത്തിനെത്തിയത്. അരമണിക്കൂറോളം ആരാധനാലയത്തിൽ ചെലവഴിച്ച ശേഷം മടങ്ങിയ അദ്ദേഹം ധ്യാനത്തിനായി ഗുഹയിലേക്കുപോയി. ഇതിന്റെ ചിത്രങ്ങൾ എഎൻഐവാർത്താ ഏജൻസി പുറത്തുവിട്ടു. രണ്ട് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാണ് മോദി ഗുഹയിൽ എത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഗുഹയ്ക്കുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമ പ്രവർത്തകർക്ക് അദ്ദേഹം അനുമതി നൽകി. ഞായറാഴ്ച രാവിലെവരെ അദ്ദേഹം ധ്യാനത്തിൽ ഏർപ്പെടും. ശിവക്ഷേത്രമായ കേദാർനാഥിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം ഞായറാഴ്ച ബദരീനാഥിലെത്തും. രണ്ട് കൊല്ലത്തിനിടെ നാല് തവണ മോദി കേദാർനാഥിൽ ദർശനം നടത്തിയിരുന്നു. ഞായാഴ്ച ഉച്ചയ്ക്ക് മോദി ഡൽഹിയിലേക്ക് മടങ്ങും. Prime Minister Narendra Modi meditates at a holy cave near Kedarnath Shrine in Uttarakhand. pic.twitter.com/KbiDTqtwwE — ANI (@ANI) May 18, 2019 മോദിയുടേത് തികച്ചും ആത്മീയ സന്ദർശനമാണെന്നും അദ്ദേഹത്തിന്റെ സന്ദർശനം ജനങ്ങൾക്ക് സന്തോഷം നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. Content Highlights: Modi offers prayers at Kedarnath shrine, meditates in cave


from mathrubhumi.latestnews.rssfeed http://bit.ly/2WiaLDe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages