ബാങ്കോക്ക്: തായ്ലൻഡ് കിരീടാവകാശിയായ മഹാ വജ്രലോങ്കോൺ ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങൾ ശേഷിക്കേ രാജാവിന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവി സുതിദ ടിദ്ജെയെ ജീവിതപങ്കാളിയാക്കി. ബുധനാഴ്ചയാണ് രാജകീയവിവാഹത്തിന്റെ ആകസ്മിക അറിയിപ്പുണ്ടായത്. കൂടാതെ രാജ്യത്തെ പ്രധാന ടെലിവിഷൻ ചാനലുകൾ രാജകീയവിവാഹത്തിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു. 66 കാരനായ വജ്രലോങ്കോൺ രാമ പത്താമൻ രാജാവ് എന്നും അറിയപ്പെടുന്നു. 2016 ഒക്ടോബറിൽ പിതാവും രാജാവുമായിരുന്ന ഭൂമിബോൽ അദുല്യദേജിന്റെ മരണത്തെ തുടർന്ന് വജ്രലോങ്കോൺ ഭരണഘടനാപരമായി ഭരണാധികാരിയായി. ശനിയാഴ്ച ഔദ്യോഗികമായി സ്ഥാനാരോഹണം നടക്കാനിരിക്കെയാണ് ഇദ്ദേഹം വിവാഹിതനായത്. സ്ഥാനാരോഹണത്തിന് ബുദ്ധ-ബ്രാഹ്മണചടങ്ങുകൾ ഉണ്ടാകും. തായ് എയർവെയ്സിലെ ഫ്ളൈറ്റ് അറ്റന്റൻഡ് ആയിരുന്ന സുതിദ 2014 ലാണ് സുരക്ഷാസേനയിൽ അംഗമായത്. വിദേശമാധ്യമങ്ങളും കൊട്ടാരത്തോടടുത്ത വൃത്തങ്ങളും ഇരുവരുടേയും ബന്ധത്തെ കുറിച്ച് അഭ്യൂഹങ്ങൾ പുറത്തു വിട്ടുവെങ്കിലും രാജകുടുംബം ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. 2017 ൽ സുതിദയെ വജ്രലോങ്കോൺ തന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയായി നിയമിച്ചു. വജ്രലോങ്കോൺ മൂന്നു തവണ വിവാഹിതനാവുകയും വിവാഹമോചിതനാവുകയും ചെയ്തിട്ടുണ്ട്. മുൻവിവാഹങ്ങളിൽഇദ്ദേഹത്തിന് ഏഴ് മക്കളുണ്ട്. ബുധനാഴ്ച നടന്ന വിവാഹച്ചടങ്ങിൽ രാജകുടുംബത്തിലെ അംഗങ്ങളും രാജ്യത്തെ പ്രമുഖരും പങ്കെടുത്തു.നാൽപതുകാരിയാണ് സുതിദ. Content Highlights: Thai King Marries Personal Guard Ahead Of Coronation
from mathrubhumi.latestnews.rssfeed http://bit.ly/2XXHHxV
via
IFTTT
No comments:
Post a Comment