മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം: തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം: തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ന്യൂഡൽഹി: കേദാർനാഥ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിച്ചത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കേദാർനാഥ് ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒബ്രിയാൻ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോടും മാധ്യമങ്ങളോടും മോദി സംസാരിക്കുകയും ചെയ്തു. ഇതെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറിന് അവസാനിച്ചതാണ്. അതിനുശേഷം മോദി നടത്തിയ കേദാർനാഥ് യാത്രയ്ക്ക് ടെലിവിഷൻ ചാനലുകളും ദേശീയ - പ്രാദേശിക മാധ്യമങ്ങളും വളരെയധികം പ്രാധാന്യം നൽകി. വോട്ടെടുപ്പ് ദിവസത്തിലടക്കം വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ഓരോ നീക്കങ്ങളുമെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ ആരോപിക്കുന്നു. Content highlights:TMC, PM Narendra Modi, Kedarnath visit


from mathrubhumi.latestnews.rssfeed http://bit.ly/2LPTM6V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages