അഗർത്തല: അഗ്നിപർവത ലാവ കണക്കെ കത്തുന്ന ദ്രാവകം ഭൂമിക്കടിയിൽ നിന്ന് പൊങ്ങിവരുന്നതിനെത്തുടർന്ന് തൃപുരയിൽ ആശങ്ക.അഗർത്തലയിലെ മധുബനിലാണ് ഈ പ്രതിഭാസം. മധുബൻ ഏരിയയിലെ കഥൽതാലി ഗ്രാമവാസികളാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.ലാവ പോലുള്ള ദ്രാവകത്തോടൊപ്പംപുകയും തീയുംഉണ്ടാകുന്നുമുണ്ട്. വിവരമറിഞ്ഞ് തൃപുര സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ ഗവേഷകർ സ്ഥലത്തെത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. റോഡിന് സമീപത്ത് വൈദ്യുത പോസറ്റുകൾക്കടുത്തായാണ് ഇത്തരം ലാവപോലെയുള്ള ദ്രാവകം പുറത്തേക്ക് വരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇത് നാലാം തവണയാണ് ഈ പ്രതിഭാസം തൃപുരയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് തൃപുരയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയോടു ചേർന്നുള്ള സബ്റൂം ഏരിയയിലാണ് മൂന്നുതവണ ഇതേ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേഖലയിലെ ഭൗമഫലകങ്ങളുടെ ചലനത്തെ തുടർന്നാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഭൂചലന സാധ്യത കൂടിയ സോൺ അഞ്ചിലാണ് തൃപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ശക്തമായ ഭൂചലനമുണ്ടായേക്കാൻ സാധ്യതയുള്ള മേഖലയായാണ് ഭൂകമ്പശാസ്ത്രജ്ഞർ ഈ മേഖലയെ കണക്കാക്കുന്നത്. 1897 ൽ ശക്തമായ ഭൂചലനം ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1600 ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. Tripura: Lava-like inflammable liquid has been reportedly erupting in Madhuban under Kathaltali village on outskirts of Agartala. Avisek Chaudhuri, geologist at Tripura Space Application Centre says "Such incident had earlier occured in Sabroom. Samples will be tested." (16.05) pic.twitter.com/u67NUQYgCA — ANI (@ANI) May 17, 2019 Content Highlights:volcanic lava type inflammable liquid, Tripura,seismology
from mathrubhumi.latestnews.rssfeed http://bit.ly/2Hpy71r
via
IFTTT
No comments:
Post a Comment