മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരെ സന്ദേശവുമായി കേരള പോലീസിന്റെ വീഡിയോ വൈറല്‍. നിയന്ത്രണം ഇല്ലാതെ റോഡിലൂടെ ഓടുന്ന കാറിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കേരള പോലീസ് സന്ദേശവുമായി രംഗത്തെത്തിയത്.
നിയന്ത്രണം വിട്ട് റോഡിലൂടെ പോകുന്ന കാറിന്റെ വീഡിയോയോടൊപ്പം നിര്‍ണായകം എന്ന മലയാള സിനിമയിലെ മോഹന്‍ലാലിന്റേയും ജഗദീഷിന്റേയും സംഭാഷണം കൂടി ചേര്‍ത്താണ് കേരള പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിയന്ത്രണം വിട്ട് റോഡിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുന്നതാണ് സീനിന്റെ അവസാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശം കേരള പോലീസ് മുന്നോട്ടുവെക്കുന്നത്.
from mangalam.com http://bit.ly/2JEJZi9
via IFTTT
No comments:
Post a Comment