'നാട്ടിലെങ്ങും പാട്ടായ' ആലത്തൂരില്‍ രമ്യ ഹരിദാസിന് കന്നിവിജയം? ചെങ്കോട്ടിലെ പി.കെ. ബിജുവിന്റെ ഹാട്രിക്ക് സ്വപ്നം തകരുമോ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

'നാട്ടിലെങ്ങും പാട്ടായ' ആലത്തൂരില്‍ രമ്യ ഹരിദാസിന് കന്നിവിജയം? ചെങ്കോട്ടിലെ പി.കെ. ബിജുവിന്റെ ഹാട്രിക്ക് സ്വപ്നം തകരുമോ ?

പൊതുവേ സംസ്ഥാനശ്രദ്ധയാകര്‍ഷിക്കാത്ത ആലത്തൂര്‍ എന്ന ചെങ്കോട്ട ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞതു വിവാദങ്ങളുടെ പേരിലാണ്. ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ എല്‍.ഡി.എഫിനെ സമര്‍ത്ഥമായ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെയാണ് യു.ഡി.എഫ്. വെല്ലുവിളിച്ചത്. എതിരാളിയുടെ പോസ്റ്ററിനു മുകളില്‍ പോസ്റ്റര്‍ പതിച്ചും പ്രചാരണസാമഗ്രികള്‍ നശിപ്പിച്ചും കലാശക്കൊട്ടില്‍ കല്ലെറിഞ്ഞുമൊക്കെ ആലത്തൂര്‍ ചര്‍ച്ചകളില്‍ നിറഞ്ഞു. പാട്ടുംപാടി കളംനിറഞ്ഞ യു.ഡി.എഫ്. വനിതാ സ്ഥാനാര്‍ഥിക്കെതിരേ എല്‍.ഡി.എഫ്. കണ്‍വീനറില്‍നിന്നുണ്ടായ പരാമര്‍ശവും വന്‍വിവാദമായി.

അവകാശവാദങ്ങള്‍

മികച്ച ഭൂരിപക്ഷത്തോടെ ഹാട്രിക് ജയം നേടുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജു അവകാശപ്പെടുന്നു. താഴേത്തട്ടില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഗുണകരമാകും. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിക്കേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സംസ്ഥാനത്തെ മികച്ച ഭരണം അനുകൂലമാകുമെന്നും ബിജു പറഞ്ഞു.

തുടക്കം മുതലുള്ള വിജയപ്രതീക്ഷ ഇപ്പോഴുമുണ്ടെന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വ്യക്തമാക്കി. രാഹുല്‍ തരംഗവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരണമെന്ന വികാരവും അനുകൂലഘടകമാണ്. ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ജയിക്കാനുള്ള ഭൂരിപക്ഷം എന്നായിരുന്നു രമ്യയുടെ മറുപടി. വിജയസാധ്യതയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബുവിന്റെ പ്രതികരണം.

വോട്ടില്‍കണ്ടത്

പോളിങ് 80.32 ശതമാനത്തിലേക്ക് ഉയര്‍ന്നത് ആലത്തൂരിലെ കണക്കുകൂട്ടലുകള്‍ എളുപ്പമല്ലാതാക്കുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണെങ്കിലും അപ്രതീക്ഷിതമായി പോളിങ് ഉയര്‍ന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ നിഷ്പക്ഷ വോട്ടര്‍മാര്‍ എങ്ങോട്ടു ചായുമെന്നതിലാണ് ആശങ്ക. അതേസമയം, ചെങ്കോട്ടകളായ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ്ങുണ്ടായത് എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. സീറ്റ് ബി.ഡി.ജെ.എസിനു വിട്ടുനല്‍കിയതിനാല്‍ ബി.ജെ.പി. വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ട്. അതു തങ്ങള്‍ക്ക് അനുകൂലമാകുമെന്നു യു.ഡി.എഫ്. കരുതുന്നു. കുന്നംകുളത്താണു പോളിങ് ഏറ്റവും കുറവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ മാത്രമാണു യു.ഡി.എഫ്. ജയിച്ചത്. അതും നേരിയ ഭൂരിപക്ഷത്തില്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21,417 വോട്ട് ''നോട്ട''യ്ക്കു നല്‍കിയ മണ്ഡലമെന്ന നിലയിലും ആലത്തൂരിനെ വിലയിരുത്തണം.

അടിയൊഴുക്കുകള്‍

തുടക്കം മുതല്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മത്സരമാണ് ആലത്തൂരിലേത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ''മാസ് എന്‍ട്രി''തന്നെ ഉദാഹരണം. ഇത് അടിയൊഴുക്കാകുമോയെന്ന് ആലത്തൂര്‍ ഉറ്റുനോക്കുന്നു. രമ്യയ്ക്കു സ്ത്രീകള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും അവര്‍ക്കെതിരായ വ്യക്തിഹത്യയുമെല്ലാം അടിയൊഴുക്കാകുമെന്നു യു.ഡി.എഫ്. കണക്കുകൂട്ടുന്നു. രാഷ്ട്രീയപോരാട്ടത്തില്‍ പാട്ടിനും വിവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്.
കലാശക്കൊട്ടിനിടെ രണ്ട് എം.എല്‍.എമാര്‍ക്കും സ്ഥാനാര്‍ഥിക്കും ഉള്‍പ്പെടെ പരുക്കേറ്റതും ഫലത്തില്‍ പ്രതിഫലിച്ചേക്കാം. മണ്ഡലത്തില്‍ എല്ലായിടത്തും ബി.ഡി.ജെ.എസ്. ശക്തമല്ലായിരുന്നു. എന്‍.ഡി.എയ്ക്കു വേണ്ടി ഈ കുറവ് പരിഹരിച്ചതു ബി.ജെ.പിയുടെ സംഘടനാസംവിധാനമാണ്.



from mangalam.com http://bit.ly/2WaepPs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages