കനേഡിയന്‍ പൗരന്റെ കൂടെ യുദ്ധക്കപ്പലില്‍ യാത്ര ചെയ്തത് ശരിയാണോ? രാജീവിനെ കുത്തിയ നരേന്ദ്രമോഡിക്ക് അക്ഷയ് കുമാറിനെ ചാരി മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

കനേഡിയന്‍ പൗരന്റെ കൂടെ യുദ്ധക്കപ്പലില്‍ യാത്ര ചെയ്തത് ശരിയാണോ? രാജീവിനെ കുത്തിയ നരേന്ദ്രമോഡിക്ക് അക്ഷയ് കുമാറിനെ ചാരി മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ യുദ്ധക്കപ്പല്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി സ്വകാര്യ ടാക്‌സിയായി ഉപയോഗിച്ച് വിനോദയാത്രയ്ക്ക് കൊണ്ടുപോയെന്ന നരേന്ദ്രമോഡിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസിന്റെ ഐടി വിഭാഗം മേധാവിയും തെന്നിന്ത്യന്‍ നടിയുമായ ദിവ്യാസ്പന്ദന. കനേഡിയന്‍ പൗരത്വം ഉണ്ടെന്ന് വെളിപ്പെടുത്തിയ ബോളിവുഡ് താരം അക്ഷയ്കുമാറിനൊപ്പം പ്രധാനമന്ത്രി യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ യാത്ര ചെയ്യുന്ന ചിത്രം പുറത്തുവിട്ടാണ് പ്രതികരിച്ചത്.

'കനേഡിയന്‍ പൗരന്‍ നിങ്ങളോടൊപ്പം നാവികസേനയുടെ യുദ്ധക്കപ്പലില്‍ നില്‍ക്കുന്നത് ശരിയാണെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തോടൊപ്പമാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിവാദം ഞങ്ങളില്‍ മിക്കവരും മറന്നിട്ടില്ലെന്നും സ്പന്ദന കുറിച്ചിട്ടുണ്ട്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പിതാവ് രാജീവ് ഗാന്ധിയുടെ കാര്യം പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിനെ മോഡി ആക്രമിച്ചതിന് തൊട്ടു പിന്നാലെയാണ് ദിവ്യാ സ്പന്ദന കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയത്. 1987 ല്‍ രാജീവ് ഗാന്ധി സ്വകാര്യ അവധിക്കാലത്തിനായി ഐഎന്‍എസ് വിരാട് യുദ്ധക്കപ്പല്‍ സ്വകാര്യ ടാക്‌സിയായി ഉപയോഗിച്ചു എന്നാണ് മോഡി പറഞ്ഞത്. രാജീവിനൊപ്പം കൂട്ടുകാരും ഇറ്റാലിയന്‍ അമ്മായിയമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായ 1988 ല്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മോഡിയുടെ വിമര്‍ശനം.

[IMG]

എന്നാല്‍ ആരോപണത്തെ തള്ളി വിരമിച്ച വൈസ് അഡ്മിറല്‍ വിനോദ് പസ്‌റീച്ചാ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാജീവ് അവധിക്കാലം ചെലവഴിക്കുക ആയിരുന്നില്ലെന്നും അത് ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീട് മോഡിയെ ആക്രമിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നു. എയര്‍ഫോഴ്‌സിന്റെ വിമാനങ്ങള്‍ മോഡി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്നും തെരഞ്ഞെടുപ്പില്‍ ഒരു ട്രിപ്പിന് 744 രൂപയില്‍ താളെയാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞമാസം പ്രധാനമന്ത്രിയുമായി നടത്തിയ രാഷ്ട്രീയേതര അഭിമുഖത്തില്‍ നടന്‍ അക്ഷയ് കുമാര്‍ പറഞ്ഞത് ദിവ്യ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ വോട്ടെടുപ്പിന് പോയതിന് പിന്നാലെയായിരുന്നു ഇത്. ഭാര്യ ട്വിങ്കിള്‍ഖന്ന വോട്ടു ചെയ്യുകയും അക്ഷയ് കുമാര്‍ ചെയ്യാതിരിക്കുകയും ചെയ്തതിന്റെ കാരണം തേടിയപ്പോഴാണ് തനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം താരം വെളിപ്പെടുത്തിയത്.



from mangalam.com http://bit.ly/2vOaiJV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages