അമേഠിയില്‍ മത്സരം വികസനവും കുടുംബവാഴ്ചയും തമ്മില്‍ ; ജനങ്ങള്‍ ഗ്യാസും വൈദ്യുതിയും കണ്ടത് മോഡി വന്ന ശേഷം ; സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് രാഹുലിനെ തോല്‍പ്പിക്കുമെന്ന് അമിത്ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

അമേഠിയില്‍ മത്സരം വികസനവും കുടുംബവാഴ്ചയും തമ്മില്‍ ; ജനങ്ങള്‍ ഗ്യാസും വൈദ്യുതിയും കണ്ടത് മോഡി വന്ന ശേഷം ; സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് രാഹുലിനെ തോല്‍പ്പിക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: അമേഠിയില്‍ ഇക്കുറി മത്സരം കുടുംബവാഴ്ചയും വികസനവും തമ്മിലാണെന്നും സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടുകള്‍ക്ക് രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കുമെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. അഞ്ചു പതിറ്റാണ്ടായി അമേഠിയെ പ്രതിനിധീകരിക്കുന്ന ഗാന്ധി കുടുംബത്തിന് ഇവിടെ ഒന്നും ചെയ്യാനായിട്ടില്ലെന്നും നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയ ശേഷമാണ് ശൗചാലയം, വൈദ്യുതി, പാചകവാതകം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയതെന്നും അമിത്ഷാ പറഞ്ഞു.

കഴിഞ്ഞ തവണ രാഹുലിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞ സ്മൃതിക്ക് ഇത്തവണ അമേഠിയില്‍ വലിയ വിജയം നേടാനാകും. കഴിഞ്ഞ തവണ യുപിയില്‍ 80 ല്‍ 73 സീറ്റുകള്‍ നേടാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിരുന്നു. ഇത്തവണ പൂര്‍ണ്ണമായും പിടിച്ചെടുക്കും. കോണ്‍ഗ്രസിലെ കുടുംബ വാഴ്ച തന്നെയാണ് എസ്പി-ബിഎസ്പി കൂട്ടുകെട്ടിലും. കുടുംബത്തിലെ നാലോ അഞ്ചോ പേരിലേക്ക് മാത്രം അധികാരം ഒതുക്കാനാണ് എസ്പിയുടെ ശ്രമം. ബിഎസ്പിയില്‍ മായവതിയുടെ മരുമകന്‍ ഉദയം ചെയ്തതും മറ്റൊന്നുമല്ലെന്ന് അമിത്ഷാ ആക്ഷേപിച്ചു.

ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലാണ് രാഹുലും സ്മൃതിയും അടക്കമുള്ളവര്‍ ജനവിധി തേടുന്നത്. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അമേഠിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ബൂത്ത് പിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിരിക്കുകയാണ് എന്നാണ് സ്മൃതി ഇവിടെ ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 408651 വോട്ടുകളാണ് രാഹുല്‍ നേടിയത്. 300748 വോട്ടുകള്‍ സ്മൃതി പിടിച്ചു. ജനതാപാര്‍ട്ടിയും ബിജെപിയും രണ്ടു തവണ ജയിച്ചത് ഒഴിച്ചാല്‍ എല്ലാത്തവണയും അമേഠി കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. 1998 ല്‍ സഞ്ജയ് സിന്‍ഹ് ജയിച്ചതാണ് ഇവിടെ ബിജെപിയ്ക്ക് ഉണ്ടാക്കാനായ ഏകനേട്ടം.



from mangalam.com http://bit.ly/2JkLhhA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages