ന്യൂഡൽഹി: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലും പഞ്ചാബിലും പരക്കെ സംഘർഷം. ബംഗാളിലെ ബസീർഹട്ടിൽ പോളിങ് ബൂത്തിന് നേരേ ബോംബേറുണ്ടായി. ബസീർഹട്ടിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തതായി ബി.ജെ.പി. ആരോപിച്ചു. നൂറിലധികം ബി.ജെ.പി. പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ബി.ജെ.പി. സ്ഥാനാർഥി സായന്തൻ ബസു മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിലെ പലയിടങ്ങളിലും ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. ബർസാത്തിലെ ബി.ജെ.പി. ഓഫീസ് അക്രമികൾ തീവെച്ച് നശിപ്പിച്ചു. മഥുരാപുരിലും നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇസ്ലാംപുരിലും ബോബേറുണ്ടായി. നോർത്ത് കൊൽക്കത്തയിലെ ബി.ജെ.പി. സ്ഥാനാർഥി രാഹുൽ സിൻഹയെ ഒരു സംഘം ആക്രമിച്ചതായി ബി.ജെ.പി. ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. വോട്ടെടുപ്പിനിടെ പഞ്ചാബിലെ ഖാദൂർ സാഹിബ് ലോക്സഭ മണ്ഡലത്തിലും വ്യാപക സംഘർഷമുണ്ടായി. വോട്ട് രേഖപ്പെടുത്തി മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പലയിടത്തും കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ ഏറ്റുമുട്ടി. Content Highlights:clash in bengal and punjab during loksabha election final phase polling
from mathrubhumi.latestnews.rssfeed http://bit.ly/2W7CkPt
via
IFTTT
No comments:
Post a Comment