തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചിട്ടില്ല, തോല്‍വി അപ്രതീക്ഷിതം: ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

തിരഞ്ഞെടുപ്പില്‍ ശബരിമല ബാധിച്ചിട്ടില്ല, തോല്‍വി അപ്രതീക്ഷിതം: ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതിനേറ്റ കനത്ത ആഘാതം അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ തിരിച്ചടി താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നും, ശബരിമല വിഷയം ബാധിച്ചിരുന്നുവെങ്കില്‍ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ ബിജെപിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പത്തനംതിട്ടയില്‍ വിജയിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം, എന്നാല്‍ അത് ഉണ്ടായില്ല. പഷെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി. ശബരിമലയിലേത് സുപ്രീംകോടതി വിധിയാണ് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് എന്റെ ശൈലി പന്റെ ശൈലിയാണെന്നും അതില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ക്കറിയാമെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരൊയ വിധിയെഴുത്തല്ലെന്നും സര്‍ക്കാരിന് ജനപിന്തുണ ഉണ്ടെന്നും പിണറായി വ്യക്തമാക്കി.



from mangalam.com http://bit.ly/2wkw20s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages