തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ വര്‍ഗീയതയ്‌ക്കെതിരെ കവിതയുമായി മമത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ വര്‍ഗീയതയ്‌ക്കെതിരെ കവിതയുമായി മമത

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തിയതിനു പിന്നാലെ വർഗീയതയ്ക്കെതിരെ കവിതയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഞാൻ അംഗീകരിക്കുന്നില്ല എന്നാണ് കവിതയുടെ തലക്കെട്ട്. വർഗീയതയെയും മതത്തിലെ ആക്രമണോത്സുകതയെയും വിമർശിക്കുന്നവയാണ് കവിതയിലെ വരികൾ. വർഗീയതയുടെ നിറത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.സഹിഷ്ണുതയും ആക്രമണോത്സുകതയും എല്ലാ മതത്തിലുമുണ്ട്.ബംഗാളിൽനിന്ന് ഉദയം ചെയ്ത നവോത്ഥാനത്തിന്റെ വിനീതയായ സേവകയാണ് ഞാൻ- മമത കവിതയിൽ പറയുന്നു. കവിതയിലെ മറ്റു വരികൾ​ പറയുന്നതിങ്ങനെ; മതതീവ്രത വിൽക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മാനവികതയിൽനിന്ന് പ്രകാശം സ്വീകരിക്കുന്ന മതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മതത്തെ സന്ദർഭോചിതമായ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നവർ ധനികർക്കിടയിൽ ജീവിക്കുന്നു. സഹിഷ്ണുതയിൽ വിശ്വസിക്കുന്നവരേ നമുക്ക് ഒരുമിച്ച് ചേരാം. എല്ലാവരെയും ഉണർത്താം. I Do Not Agree pic.twitter.com/RFVjiunJQt — Mamata Banerjee (@MamataOfficial) May 24, 2019 content highlights:mamata banerjee new poem criticising communalism


from mathrubhumi.latestnews.rssfeed http://bit.ly/2EA8clQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages