ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിംഗ് മെഷീനില്‍ കൃത്രിമമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നു. അഭ്യുഹങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മുഖര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികള്‍ പുര്‍ത്തിയാക്കിയതില്‍ കമ്മീഷനെ അഭിനന്ദനം അറിയിച്ചതിന് ശേഷമായിരുന്നു മുഖര്‍ജി തന്റെ ആശങ്ക അറിയിച്ചത്.
വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ട്. അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും മുഖര്‍ജി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജനവിധിക്ക് അതിന്റേതായ പവിത്രതയുണ്ട്. അത് എല്ലാ സംശയങ്ങള്‍ക്കും അതീതമായിരിക്കണമെന്നും പ്രണബ് പറഞ്ഞു.
Please read my statement below.#CitizenMukherjee pic.twitter.com/UFXkbv06Ol— Pranab Mukherjee (@CitiznMukherjee) May 21, 2019
വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടും വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം. അതേസമയം വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തള്ളി. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച എല്ലാ മെഷീനുകളും പൂര്‍ണമായും സ്‌ട്രോങ് റൂമുകളില്‍ സുരക്ഷിതമാണെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
യു.പിയിലേയും ബീഹാറിലെയും സ്‌ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം. ലോറിയില്‍ മാറ്റുന്നതായി വീഡിയോയില്‍ കണ്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളല്ലെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
from mangalam.com http://bit.ly/30uNugx
via IFTTT
No comments:
Post a Comment