വയറുവേദനയ്ക്ക് ചികിത്സ തേടി: യുവാവിന്റെ വയറ്റില്‍ കണ്ടെത്തിയത് കത്തി, ബ്രഷ്, സ്‌ക്രൂഡ്രൈവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

വയറുവേദനയ്ക്ക് ചികിത്സ തേടി: യുവാവിന്റെ വയറ്റില്‍ കണ്ടെത്തിയത് കത്തി, ബ്രഷ്, സ്‌ക്രൂഡ്രൈവര്‍

മണ്ഡി: ഹിമാചൽ പ്രദേശിലെ ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ യുവാവിന്റെ ആമാശയത്തിൽ നിന്ന് എട്ട് സ്പൂണുകൾ, രണ്ട് സ്ക്രൂ ഡ്രൈവറുകൾ, രണ്ട് ടൂത്ത് ബ്രഷുകൾ, ഒരു കത്തി എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വയറ്റിൽ വീക്കമുണ്ടായതിനെ തുടർന്ന് സുന്ദർനഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ കരൺ സിങിനെ പരിശോധിച്ച ഡോക്ടർമാർ വയറ്റിനുള്ളിൽ കത്തിയുണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ എക്സ്റേ പരിശോധനയിൽ യുവാവിന്റെ വയറ്റിൽ വിവിധ വസ്തുക്കളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നംഗഡോക്ടർമാരുടെ സംഘം ആമാശയത്തിൽ നിന്ന് വസ്തുക്കൾ നീക്കം ചെയ്തു. അപൂർവമായ സംഭവമാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിപ്പോൾ അപകടനില തരണം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. Content Highlights: Spoons, Screwdrivers, Knife Found In Mans Stomach, Himachal Pradesh


from mathrubhumi.latestnews.rssfeed http://bit.ly/2wkua7W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages