കൊളംബോ: തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ശ്രീലങ്കയില്‍ നിരോധനം. നാഷണല്‍ തൗഹീത് ജമാഅത്ത് (എന്‍.ജെ.ടി), ജമാഅത്ത് മിലാതെ ഇബ്രാഹിം, വില്ലായത് ആസ് സെയ്‌ലാനി എന്നീ സംഘടനകളെയാണ് നിരോധിച്ചത്. നാഷണല്‍ തൗഹീത് ജമാഅത്ത് ആണ് കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടന പരമ്പര നടത്തിയത്. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തീവ്ര സംഘടനകളെ നിരോധിച്ച് ഉത്തരവിറക്കിയത്. അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയാണ് സംഘടനകളെ നിരോധിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ രാജ്യത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായുണ്ടായ മുസ്ലീം വിരുദ്ധ കലാപം പ്രചരിക്കുന്നത് തടയാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിരോധിച്ചിരുന്നു.
ഏപ്രില്‍ 21നാണ് ലങ്കയില്‍ ഭീകരാക്രമണം നടന്നത്. ഒരു സ്ത്രീ അടക്കം ഒന്‍പത് ചാവേറുകള്‍ വിവിധ കേന്ദ്രങ്ങളിലായി പൊട്ടിത്തെറിക്കുകയായിരുന്നു. പ്രധാനമായും ഈസ്റ്റര്‍ ആരാധന നടക്കുകയായിരുന്ന പള്ളികളെയും വിദേശികള്‍ താമസിച്ചിരുന്ന ഹോട്ടലുകളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. 258 പേര്‍ കൊല്ലപ്പെട്ടതില്‍ ഒരു മലയാളി അടക്കം ഏഴ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നെങ്കിലും രാജ്യത്തിനകത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എന്‍.ജെ.ടി തന്നെ ഭീകരാക്രമണത്തിന് പിന്നിലെന്നാണ് ശ്രീലങ്കയുടെ കണ്ടെത്തല്‍.
from mangalam.com http://bit.ly/2E3Z5t5
via IFTTT
No comments:
Post a Comment