തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍.
ഡിജിപി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയത്തിലാണ് പൊലീസുകാരെ കൊണ്ട് കയറ്റിറക്ക് ജോലിയെടുപ്പിക്കുന്നത്. സാധനങ്ങള്‍ മാറ്റുന്നതിനായി കേന്ദ്രീയ വിദ്യാലയത്തിന് പ്രത്യേക തുകയിരിക്കെയാണ് പൊലീസുകാരെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നത്. ഒരു മാസം മുമ്പ് പാസിംഗ് ഔട്ട് കഴിഞ്ഞ പൊലീസുകാര്‍ക്കാണ് ചുമതല. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് പൊലീസുകാരെ ജോലിക്കിറക്കിയതെനനാണ് വിവരം.
പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പൊലീസ് ബാരക്കിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പിനുള്ളില്‍ തന്നെ അടുത്തിടെ സ്‌കൂളിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു. ബാരക്കില്‍ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലി ചെയ്യുന്നത് പൊലീസുകാരാണ്.
from mangalam.com http://bit.ly/2wwloDy
via IFTTT
No comments:
Post a Comment