കോട്ടയം: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായ ഗാന്ധിഘാതകന്‍ ഗോഡ്‌സെ ആയിരുന്നുവെന്ന കമല്‍ഹാസന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെ ഗോഡ്‌സേയ്ക്ക് പിന്തുണയുമായി സംവിധായകന്‍ അലി അക്ബര്‍. ഇന്നലെയാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്.
''ഈദി അമീനും, ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സെയ്ക്കുറിച്ച് മിണ്ടരുത്. കമല്‍ഹാസന്‍ താങ്കളും ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം'' ഇതായിരുന്നു വിവാദമായ അലി അക്ബറുടെ പോസ്റ്റ്.
എന്നാല്‍, കടുത്ത വിമര്‍ശനമാണ് പോസ്റ്റിന് താഴെ നേരിടുന്നത്. അലി അക്ബര്‍ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നും പറയുന്നു. ഇത്തരത്തില്‍ ഭീഷണി നിറയുന്ന പല കമന്റുകളും കമന്റായി ഉയരുന്നു.
തമിഴ്‌നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ മക്കള്‍ മയ്യം കക്ഷി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു കമലിന്റെ പരാമര്‍ശമുണ്ടായത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിലുള്ള കമലിന്റെ അനുശോചനം അടക്കം പങ്കുവച്ച് തിരിച്ച് വിമര്‍ശിക്കുന്നവരുമുണ്ട്.
from mangalam.com http://bit.ly/2Q44dlY
via IFTTT
No comments:
Post a Comment