പാലക്കാട് തൂതപ്പൂരത്തിന് പിടിയാനക്ക് 'വെപ്പ്'കൊമ്പുണ്ടാക്കി വച്ച കമ്മിറ്റിക്ക് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

പാലക്കാട് തൂതപ്പൂരത്തിന് പിടിയാനക്ക് 'വെപ്പ്'കൊമ്പുണ്ടാക്കി വച്ച കമ്മിറ്റിക്ക് വിലക്ക്

ചെര്‍പ്പുളശ്ശേരി: പാലക്കാട് തൂതപ്പൂരത്തിന് പിടിയാനയ്ക്ക് വെപ്പ് കൊമ്പ് പിടിപ്പിച്ച് കൊമ്പനാക്കി എഴുന്നള്ളിച്ച സംഭവത്തില്‍ കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക് ഏര്‍പ്പെടുത്തി. പൂരത്തിന്റെ എ വിഭാഗം എഴുന്നള്ളിപ്പിലാണ് പിടിയാനയെ കൊമ്പനാക്കി കോലമേടുപ്പിച്ചത്. ഇതേത്തുടര്‍ന്ന് അമ്പലവട്ടം കമ്മിറ്റിക്കാണ് പൂരാഘോഷകമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്തവര്‍ഷം വൈകിട്ടുള്ള കൂടിക്കാഴ്ച്ചയിലെ എഴുന്നള്ളിപ്പില്‍ അമ്പലവട്ടത്തെ പങ്കെടുപ്പിക്കുകയില്ല. രാവിലെ നടക്കുന്ന വഴിപാട് പൂരത്തില്‍ പങ്കെടുക്കാം.

ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിച്ചത്. ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ കേശവനാക്കാന്‍ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തൂതപ്പൂരത്തിന്റെ ഒരു പൂരകമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്.

എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും കാഴ്ചക്കാര്‍ കണ്ടുപിടിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. ഇങ്ങനെയുള്ള ആനമാറാട്ടം സിനിമയില്‍ നടക്കും, ഇവിടെ നടക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.



from mangalam.com http://bit.ly/2JPViDJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages