വരുമോ ഇന്ത്യയ്‌ക്കൊരു ദക്ഷിണേന്ത്യന്‍ പ്രധാനമന്ത്രി ; ചന്ദ്രശേഖരറാവു പിണറായി കൂടിക്കാഴ്ച ദേശീയ തലത്തിലും ചര്‍ച്ചയാകുന്നു ; ബിജെപിയെ സഹായിക്കാനെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

വരുമോ ഇന്ത്യയ്‌ക്കൊരു ദക്ഷിണേന്ത്യന്‍ പ്രധാനമന്ത്രി ; ചന്ദ്രശേഖരറാവു പിണറായി കൂടിക്കാഴ്ച ദേശീയ തലത്തിലും ചര്‍ച്ചയാകുന്നു ; ബിജെപിയെ സഹായിക്കാനെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം: ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും അധികാരകേന്ദ്രത്തിന് പുറത്ത് നിര്‍ത്തി മൂന്നാം മുന്നണിയെ കൊണ്ട് രാജ്യഭരണം നടത്തിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) വിന്റെ നീക്കത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു പ്രധാനമന്ത്രിയെന്ന ലക്ഷ്യം. കേരളാ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കെസിആര്‍ നടത്തിയ കൂടിക്കാഴ്ചയുടെ സാധ്യത ഇങ്ങിനെയാണെന്ന് സൂചന.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദേശീയരാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായി മാറുകയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ സിപിഎം നിലപാട് വ്യക്തമാക്കില്ലെന്ന നിലപാട് എടുക്കുമ്പോഴാണ് കെസിആര്‍-പിണറായി കൂടിക്കാഴ്ച നടന്നിരിക്കുന്നത്്. കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇന്നലെ കെസിആര്‍ പിണറായിയെ കാണാന്‍ ക്‌ളിഫ്ഹൗസില്‍ എത്തിയത്. ഇവിടെ ഇക്കാര്യം ഇരുവരും ചര്‍ച്ച ചെയ്തതായിട്ടാണ് സംശയം. പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പോകുന്നത് തമിഴ്‌നാട്ടിലേക്കാണ്. ഡിഎംകെ അദ്ധ്യക്ഷന്‍ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷം കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകും.

1996 ല്‍ കോണ്‍ഗ്രസ് ബിജെപി എന്നിവര്‍ക്കു പുറത്ത് സംസ്ഥാനങ്ങളില്‍ കരുത്തരായ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം സൃഷ്ടിക്കപ്പെട്ടിരുന്നു. അതേ പാതയിലൂടെയാണ് കെസിആറിന്റെയും നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇതുവരെ പ്രധാനമന്ത്രി പദത്തിലേക്ക് ഏതെങ്കിലും പേരുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരു പോലെ എതിര്‍ക്കുന്ന കെസിആര്‍ പക്ഷേ അടുത്തിടെ കേന്ദ്രസര്‍ക്കാരിനെയും മോഡിയെയും പിന്തുണച്ചത് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരുന്നു. ബിജെപിയുടെ ബി ടീമായി മാറുന്നു എന്നായിരുന്നു ആരോപണം. മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കത്തെയൂം അവര്‍ എതിര്‍ക്കുന്നു. ബിജെപിയെ സഹായിക്കാനുള്ള നീക്കമെന്നാണ് അവര്‍ വിമര്‍ശിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം കൃത്യമായി മനസ്സിലാക്കിയാണ് കെസിആര്‍ ചര്‍ച്ചകള്‍ തുടങ്ങി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബിജെപിയ്‌ക്കോ കോണ്‍ഗ്രസിനോ ഒറ്റക്കക്ഷിയാകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ മറുനീക്കം നടത്താനാണ് കെസിആറിന്റെ നീക്കം. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടികള്‍ 120 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് കെസിആര്‍ ക്യാമ്പിലെ കണക്കു കൂട്ടല്‍.



from mangalam.com http://bit.ly/2WsNzir
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages