'വെല്ലുവിളിച്ചാല്‍ വീട്ടില്‍ കയറി ഇല്ലാതാക്കും, വെടി വെച്ചാല്‍ ബോംബിട്ട തകര്‍ക്കും' ; എല്ലാം നോക്കിക്കണ്ടോളാന്‍ നരേന്ദ്രമോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

'വെല്ലുവിളിച്ചാല്‍ വീട്ടില്‍ കയറി ഇല്ലാതാക്കും, വെടി വെച്ചാല്‍ ബോംബിട്ട തകര്‍ക്കും' ; എല്ലാം നോക്കിക്കണ്ടോളാന്‍ നരേന്ദ്രമോഡി

ന്യൂഡല്‍ഹി: ഇനി മുതല്‍ ആരെങ്കിലും നമ്മളെ വെല്ലുവിളിച്ചാല്‍ വീട്ടില്‍ കയറി അവരെ ഇല്ലാതാക്കും. വെടിവെച്ചാല്‍ ബോംബ് വര്‍ഷിച്ച് തകര്‍ക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയം ആയിരുന്നെന്നും ഇന്ത്യയെ വെല്ലുവിളിക്കുന്നവര്‍ക്ക് എതിരേയുള്ള സര്‍ക്കാരിന്റെ നടപടികളുടെ ആദ്യ പടിയാണ് ഇതെന്നും കാത്തിരുന്ന് ബാക്കി കണ്ടോളാനും പറഞ്ഞു.

ഇതെല്ലാം വെറും തുടക്കം മാത്രമാണ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കണ്ടോളുക. ഏതാനും വര്‍ഷമായി ലോകം മുഴുവന്‍ ഇന്ത്യയെ വീക്ഷിക്കുകയാണ്. ഇനി നമുക്ക് അക്കാര്യം അവഗണിക്കാനാകില്ല. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ലോകം മുഴുവനും ഇന്ത്യയ്‌ക്കൊപ്പം നിന്നു എന്ന കാര്യം അവഗണിക്കാന്‍ കഴിയുന്നതല്ല. ഇത് നരേന്ദ്രമോഡിയുടെ മാത്രം വിജയമല്ലെന്നും ഇന്ത്യയൂടെ മുഴുവന്‍ വിജയം ആണെന്നും ജയ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.

10 വര്‍ഷമായി മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുകെയും ബ്രിട്ടനും യുഎസ്സും അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെമെന്നാവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം ഉന്നയിച്ചപ്പോഴെല്ലാം ചൈന വീറ്റോ പവര്‍ ഉപയോഗിച്ച് ആ ശ്രമത്തിന് തടയിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈനയുടെ കൂടി അനുമതിയോടെ യുഎന്‍ ആഗോളഭീകരനായി മസൂദ് അസ്ഹറിനെ പ്രഖ്യാപിക്കുകയായിരുന്നു. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണത്തിനും പിന്നില്‍ മസൂദ് അസ്ഹറിന്റെ ജെയ്‌ഷെ മുഹമ്മാണ്.



from mangalam.com http://bit.ly/2DDsmeb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages