ഇന്ന് ലണ്ടൻ ഓഹരിവിപണി തുറക്കുന്നത് കേരള മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഇന്ന് ലണ്ടൻ ഓഹരിവിപണി തുറക്കുന്നത് കേരള മുഖ്യമന്ത്രി

ദുബായ്: ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചു. ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങൾ പകർത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയാണ് ഈ അവസരം- കിഫ്ബി അധികൃതർ പറഞ്ഞു. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയിൽ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും. കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ലണ്ടനിലെ മോൺട്കാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിക്കും. ധനമന്ത്രി തോമസ് ഐസക്കും ചടങ്ങിൽ സംബന്ധിക്കും. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസിച്ചിട്ടിയിൽ ചേരാം. പൂർണമായും ഓൺലൈനിലൂടെ പണമടയ്ക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്ഥിതി അറിയാനും കഴിയുന്നു എന്നതുകൊണ്ടുതന്നെ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. content highlights:Pinarayi attends listing ceremony at London Stock Exchange


from mathrubhumi.latestnews.rssfeed http://bit.ly/2VuNQjl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages