ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയിലേക്ക്; മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസഭയിലേക്ക്; മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

ന്യുഡല്‍ഹി: രണ്ടാം നരേന്ദ്രമോഡി മന്ത്രിസഭയില്‍ ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്തിനെ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗട്ട് അറിയിച്ചു. ഇന്ന് വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിലെ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

മന്ത്രിസഭാ രുപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും മോഡിയുടെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സഖ്യകക്ഷികളെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള തിരക്കിലാണ് ബി.ജെ.പി നേതൃത്വം.

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ മന്ത്രിസഥാനത്തിന് സംസ്ഥാനം അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. മന്ത്രിമാര്‍ ആരാകണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com http://bit.ly/2W32VsG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages