ഇടുക്കി കള്ളവോട്ടാരോപണം: അന്വേഷണം ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

ഇടുക്കി കള്ളവോട്ടാരോപണം: അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഉടുമ്പഞ്ചോലയിലെ കള്ളവോട്ടാരോപണത്തിൽ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ഡിവൈഎഫ്ഐ പ്രവർത്തകനെ ഹിയറിങ്ങിന് വിളിപ്പിച്ചതായും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നുംജില്ലാ കളക്ടർ എച്ച് ദിനേശ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. ഡിവൈഎഫ്ഐ പ്രവർത്തകനായ രഞ്ജിത്ത് ഉടുമ്പഞ്ചോലയിലെ 66, 69 ബൂത്തുകളിൽ വോട്ട് ചെയ്ത രേഖകൾ ഹാജരാക്കിയാണ് ഇബ്രാഹിംകുട്ടി കല്ലാർ പരാതി നൽകിയത്. വോട്ട് ചെയ്യുന്നതിനായി രഞ്ജിത്ത് രണ്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിരുന്നു. പേരിലും മേൽവിലാസത്തിലും ചെറിയ മാറ്റം ഉണ്ടെങ്കിലും രണ്ട് കാർഡുകളിലേയും ഫോട്ടോ ഒന്നുതന്നെയാണ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രഞ്ജിത്ത് രണ്ട് തിരിച്ചറിയൽ കാർഡുകൾ കരസ്ഥമാക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വ്യക്തമായ രേഖകളുള്ളതു കൊണ്ട് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. Content Highlights: Lok Sabha Election2019, Kerala, Idukki


from mathrubhumi.latestnews.rssfeed http://bit.ly/2VPKFaf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages