ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ വീട്ടുകാര്‍ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ വീട്ടുകാര്‍ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

ചെന്നൈ : പിതാവ് ലിംഗമാറ്റ ശസ്ത്രക്രിയയെ എതിര്‍ത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ചെന്നൈയിലെ മണലിയിലാണ് സംഭവം. വിരുഗമ്പാക്കം സ്വദേശി ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥിയാണ് മരിച്ചത്.

ജോലിയ്‌ക്കൊന്നും ശ്രമിക്കാതെ കഴിഞ്ഞ കുറേ നാളകളായി വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു പാര്‍ത്ഥസാരഥി. മകന്റെ സ്വഭാവത്തില്‍ അടുത്തിടെ മാറ്റങ്ങള്‍ വന്നതിനെ തുടര്‍ന്ന് മാതാപിതാക്കളും ആശങ്കയിലായിരുന്നു. ഇതിനിടെയാണ് താന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ പോകുകയാണെന്ന് പാര്‍ത്ഥസാരഥി വീട്ടുകാരെ അറിയിച്ചത്. ഇതിനെ പിതാവ് എതിര്‍ത്തയോടെ വീട്ടുകാരുമായി കലഹിച്ച പാര്‍ത്ഥസാരഥി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മകന്‍ മണാലിയിലുണ്ടെന്ന് അറിഞ്ഞ ഗജേന്ദ്രന്‍ അവിടെയെത്തി മകനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടുവെങ്കിലും പാര്‍ത്ഥസാരഥി തയ്യാറായില്ല. അടുത്ത ദിവസം താന്‍ ഇനിയും വരുമെന്ന് പറഞ്ഞ് ഗജേന്ദ്രന്‍ മടങ്ങിയതിന് പിന്നാലെ പാര്‍ത്ഥസാരഥി ജീവനൊടുക്കുകയായിരുന്നു.



from mangalam.com http://bit.ly/2JAxqUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages