ന്യൂഡല്‍ഹി: ഇന്ത്യയിലെ നമ്പര്‍ വണ്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ച അതേ നാവു കൊണ്ട് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ചരമവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജീവ് ഗാന്ധിയുടെ 28 ാം ചരമവാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് നിലവിലെ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിക്ക് ആദരം അര്‍പ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് ആദരം അര്‍പ്പിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പുതുരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചാവേറാക്രമണത്തിലായിരുന്നു രാജീവ് കൊല്ലപ്പെട്ടത്. മൂന്‍ പ്രധാനമന്ത്രിക്ക് ആദരം അര്‍പ്പിച്ച് കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കന്മാരുമായി അനേകര്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോഡിയുടെ ട്വീറ്റ് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം രാജീവിനെ ഇന്ത്യയിലെ നമ്പര്‍ വണ്‍ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിച്ചതിനെ ഓര്‍മ്മിപ്പിച്ചു. ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറില്‍ പ്രചരണം നടത്തുന്നതിനിടയിലായിരുന്നു മോഡി രാജീവിനെ ആക്ഷേപിച്ചത്. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്‌ളീനെന്ന് രാജ്യം വിളിക്കുമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഒന്നാമത്തെ അഴിമതിക്കാരന്‍ എന്ന വിശേഷണത്തോടെ ആയിരുന്നു എന്നായിരുന്നു മോഡിയുടെ രാഹുലിനുള്ള മറുപടി. തൊട്ടു മുമ്പത്തെ റാലിയില്‍ രാഹുല്‍ മോഡിയെ അഴിമതിക്കാന്‍ എന്ന് വിളിച്ചതിനുള്ള മറുപടിയായിട്ടാണ് പ്രധാനമന്ത്രി രാജീവിനെ പിടിച്ച് മറുപടി നല്‍കിയത്.
രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഉയര്‍ന്നു വന്ന ബൊഫേഴ്‌സ് തോക്കിടപാട് അഴിമതിയാണ് മോഡി ഓര്‍മ്മിപ്പിച്ചത്. ഇന്ത്യയ്ക്ക് തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മോഡിക്ക് മറുപടിയുമായി രാജീവ് ഗാന്ധിയുടെ മകളും കോണ്‍ഗ്രസിന്റെ കിഴക്കന്‍ യുപി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയാണ് രംഗത്ത് വന്നത്. രാജ്യത്തെ രക്തസാക്ഷികളുടെ പേരില്‍ വോട്ടു ചോദിക്കുന്നയാള്‍ തന്നെ അവരെ അപമാനിക്കുന്നു എന്നും രാജീവ് ജീവിതം തന്നെ സമര്‍പ്പിച്ച അമേഠിയിലെ ജനങ്ങള്‍ ഇതിന് മറുപടി പറയുമെന്നും മോഡിയോട് ഈ രാജ്യം ക്ഷമിക്കില്ലെന്നും പറഞ്ഞു.
അമേഠിയിലും മറ്റും വോട്ടെടുപ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടു മുമ്പായിരുന്നു രാഹുലും മോഡിയും തമ്മില്‍ വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. അതേസമയം രാജീവിനെതിരേയുള്ള ആരോപണം മോഡി അവിടെ അവസാനിപ്പിച്ചില്ല. അദ്ദേഹം ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലില്‍ കുടുംബസമേതം വിനോദയാത്ര പോയെന്നും ആക്ഷേപിച്ചിരുന്നു.
from mangalam.com http://bit.ly/2LVjk2E
via IFTTT
No comments:
Post a Comment