നെയ്യാറ്റിൻകര: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകൾ മരിച്ചു. അമ്മയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നെയ്യാറ്റിൻകര മാരായിമുട്ടത്ത് ചൊവ്വാഴ്ചയാണ് സംഭവം. ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് സൂചന. ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവിയാണ് മരിച്ചത്.അമ്മ ലേഖ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ കനറ ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാർ പറയുന്നത്. Content highlights:girl commit suicide at thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2VnNkDE
via
IFTTT
No comments:
Post a Comment