നരേന്ദ്ര മോഡി നിയുക്ത മന്ത്രിമാരുമായി നാലരയ്ക്ക് കൂടിക്കാഴ്ച നടത്തും; വി.മുരളീധരന് ക്ഷണം; സംസ്ഥാനങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും പ്രാതിനിധ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

നരേന്ദ്ര മോഡി നിയുക്ത മന്ത്രിമാരുമായി നാലരയ്ക്ക് കൂടിക്കാഴ്ച നടത്തും; വി.മുരളീധരന് ക്ഷണം; സംസ്ഥാനങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും പ്രാതിനിധ്യം

ന്യുഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരെ അല്പസമയത്തിനകം വ്യക്തമാകും. നിയുക്ത മന്ത്രിമാരുമായി നരേന്ദ്ര മോഡി 4.30ന് കൂടിക്കാഴ്ച നടത്തും. നരേന്ദ്രമോഡിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ച. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും ഘടകകക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

കേരളത്തില്‍ നിന്ന് വി.മുരളീധരന്‍ മന്ത്രിസഭയില്‍ എത്തും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. നാലരയ്ക്ക് നടക്കുന്ന ചായസത്കാരത്തിലേക്ക് അമിത് ഷായുടെ ക്ഷണം ലഭിച്ചതായി മുരളീധരന്‍ പറഞ്ഞു.

ശിവസേന, ജെ.ഡി.യു, എഐഎഡിഎംകെ, എല്‍.ജെ.പി, അകാലിദള്‍, അപ്ന ദള്‍ എന്നിവയാണ് പ്രധാന ഘടകകക്ഷികള്‍. എല്ലാ കക്ഷികള്‍ക്കും ഒരു മന്ത്രിയെ എങ്കിലും നല്‍കാനാണ് മോഡിയുടെ തീരുമാനമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ബി.ജെ.പിയിലെ പ്രമുഖര്‍ എല്ലാം ഇത്തവണയും ഉണ്ടാകും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക് എത്തില്ലെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തന്നെയായിരിക്കും അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുക.

മുതിര്‍ന്ന നേതാക്കളായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, പിയുഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍, പ്രകാശ് ജാവദേക്കര്‍, രവി ശങ്കര്‍ പ്രസാദ്, ധര്‍മ്മേന്ദ്ര പ്രഥാന്‍, സ്മൃതി ഇറാനി, മുക്താര്‍ അബ്ബാസ് നഖ്‌വി, ബാബ്ലു സുപ്രിയോ, കിരണ്‍ റിജ്ജു എന്നിവര്‍ രണ്ടാം മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യും. സദാനന്ദ ഗൗഡ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഗിരിരാജ് സിംഗ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍, തവാര്‍ചന്ദ് ഗെലോട്ട്, ദിലീപ് ഘോഷ്, ജിതേന്ദ്ര സിംഗ്, മനുഷ്ഖ് മാദവിയ, രമേശ് പൊഖ്‌റിയ നിഷാങ്ക്, അര്‍ജുന്‍ രാം മേഗവാല്‍, നിരജ്ഞന്‍ ജ്യോതി എന്നിവര്‍ മന്ത്രിസഭയില്‍ ഇടംതേടുമെന്ന സൂചന.

ശ്രീപദ് യാസ്സെ നായിക്, ഹരിസ്മ്രത് കൗര്‍ ബാദല്‍, രാം വിലാസ് പസ്വാന്‍, ഭൂപേന്ദ്ര യാദവ്, സുരേഷ് അങ്കദി, പ്രഹ്‌ളാദന്‍ ജോഷി, സന്തോഷ് ഗാങ്‌വാര്‍, നിത്യാനന്ദ് റായ്, ആര്‍.സി.പി സിംഗ്, അരവിന്ദ് സാവന്ത്, കൈലാഷ് ചതുര്‍വേദി, കൃഷ്ണപാല്‍ ഗുജ്ജാര്‍, പുരുഷോത്തം രുപാല, മന്‍സുഖ് മാദവ്യ, ദേബാസ്ശ്രീ ചൗധരി, ഗജേന്ദ്ര ഷെഖാവത്ത്, രത്തന്‍ ലാല്‍ ഖട്ടാരിയ, അര്‍ജുണ്‍ മുശണ്ട, രമേശ്വര്‍ തേലി, ശ്രീപദ് നായിക്, രേണുക സിംഗ് തുടങ്ങിയവരും മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ ഇടംനേടും.

കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണാന്താനം വീണ്ടും മന്ത്രിയാകുമെന്നാണ് സൂചന. കുമ്മനം രാജശേഖരനും വി.മുരളീധരനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സാധാരണ പ്രവര്‍ത്തകനായി സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനാണ് എത്തിയതെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു. മന്ത്രിമാര്‍ ആരൊക്കെയാണെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് മുരളീധരനും പ്രതികരിച്ചു.

രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് വീക്ഷിക്കാന്‍ വിദേശ രാഷ്ട്ര തലവന്‍മാര്‍ അടക്കം 6,000 ഓളം വിശിഷ്ട വ്യക്തികളും ഉണ്ടാവും. ബിംസ്‌റ്റെക് രാജ്യ തലവന്മാര്‍, പ്രതിപക്ഷ നേതാക്കള്‍, കോര്‍പറേറ്റ് മേധാവികള്‍ എന്നിവരുമുണ്ടാകും.



from mangalam.com http://bit.ly/2HL1KKE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages