ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കള്‍ നീതി മെയ്യം നേതാവ് കമല്‍ ഹാസന്റെ പ്രസ്താവനയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇവരുടെ വിവാദ പരാമര്‍ശം.
ചിലര്‍ ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ലഭിക്കും. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. അത്തരം പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നു. ഇതു സംബന്ധിച്ച് പ്രജ്ഞാ സിങ് ഠാക്കൂറിനോട് വിശദീകരണം തേടുമെന്നും, പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദേഹം പറഞ്ഞു.
മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാ സിങ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരത്തേയും വിവാദ പരാമര്‍ശം നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറയെ അധിക്ഷേപിച്ച് സംസാരിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ 72 മണിക്കൂര്‍ പ്രജ്ഞാ സിങ്ങിന് പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു.
from mangalam.com http://bit.ly/2LPBRxe
via IFTTT
No comments:
Post a Comment