ടീച്ചറേ നന്ദിയുണ്ടെന്ന് നൈസായി ട്രോളി രമ്യ ഹരിദാസ്: ചുരുങ്ങിയ ചിലവില്‍ എംപിയാക്കിക്കൊടുക്കപ്പെടുമെന്ന് ദീപാ നിശാന്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ടീച്ചറേ നന്ദിയുണ്ടെന്ന് നൈസായി ട്രോളി രമ്യ ഹരിദാസ്: ചുരുങ്ങിയ ചിലവില്‍ എംപിയാക്കിക്കൊടുക്കപ്പെടുമെന്ന് ദീപാ നിശാന്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെ ദീപാ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്. ഫെയ്‌സ്ബുക്ക് പേജില്‍ ദീപാ നിശാന്തിന്റെ ചിത്രം നല്‍കിയാണ് രമ്യ ഹരിദാസ് നന്ദിയുണ്ട് ടീച്ചര്‍, എന്ന് കുറിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ദീപാ നിശാന്ത് രമ്യയ്ക്ക് നേരെ നടത്തിയ വിമര്‍ശനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോരാ, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്, പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ദീപയ്‌ക്കെതിരെ വന്‍ വിമര്‍ശനം ഉയരുകയും, ആലത്തൂരില്‍ രമ്യയുടെ വിജയത്തിനു വിമര്‍ശനം ഒരു കാരണമാകുകയും ചെയ്തു. തുടര്‍ന്ന് വിജയത്തിനു പിന്നാലെയാണ് രമ്യ ഹരിദാസിന്റെ മറുപടി ട്രോള്‍ നന്ദിയുടെ രൂപത്തില്‍ എത്തിയത്.

അതേസമയം രമ്യ ഹരിദാസിന്റെ നന്ദി ട്രോള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇതിന് മറുഒപടിയായി ദീപാ നിശാന്തും രംഗത്തെത്തി. ചുരുങ്ങിയ ചിലവില്‍ എംപിയാക്കിക്കൊടുക്കപ്പെടും എന്നായിരുന്നു ദീപാ നിശാന്തിന്റെ മറുപടി. ശബരിമലയില്‍ തെരുവു വേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയമെന്നും മറുപടിയമായെത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ദീപാ നിശാന്ത് കുറിച്ചു.

ദീപാ നിശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്😊😊😊

" ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടർമാരേ നന്ദി... "

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '😊

പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം ! 😊 ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!😃😃

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ😊)റെഡി!

"ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !"

[ വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും.😊 കടന്നു വരൂ കടന്നു വരൂ...]



from mangalam.com http://bit.ly/2HXPbKX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages