നിസാമാബാദില്‍ കെസിആറിന്റെ മകള്‍ തോറ്റു; മഞ്ഞള്‍ കര്‍ഷകര്‍ കൊയ്തത് ഒരുലക്ഷം വോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

നിസാമാബാദില്‍ കെസിആറിന്റെ മകള്‍ തോറ്റു; മഞ്ഞള്‍ കര്‍ഷകര്‍ കൊയ്തത് ഒരുലക്ഷം വോട്ട്

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയപ്പോൾത്തന്നെ തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലം രാജ്യത്തെങ്ങും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലം എന്നതായിരുന്നു നിസാമാബാദിന്റെ സവിശേഷത. വലിയൊരു പ്രതിഷേധത്തിന് തിരഞ്ഞെടുപ്പിനെ വേദിയാക്കുകയായിരുന്നു ഇവിടെ മത്സരിച്ച കർഷകരായ 176 സ്ഥാനാർഥികൾ. ലക്ഷ്യംവെച്ചതുപോലെതന്നെ തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിക്കുന്നതായി അവരുടെ സ്ഥാനാർഥിത്വം. തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കൽവകുണ്ഡല കവിതയ്ക്കെതിരെയായിരുന്നു മഞ്ഞൾ കർഷകരുടെ പ്രതിഷേധം. ആ പ്രതിഷേധത്തിന് ഫലമുണ്ടായി. മത്സരിച്ച 176 കർഷക സ്ഥാനാർഥികൾ എല്ലാവരും കൂടി നേടിയത് ഒരു ലക്ഷത്തോളം വോട്ടുകളാണ്. ബിജെപിയുടെ ഡി. അരവിന്ദിനോട് എഴുപതിനായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ട കവിത കർഷകരോഷത്തിന് മുന്നിൽ അടിപതറി തെലങ്കാനയിലെ മഞ്ഞൾ കർഷകരുടെ ഈ പകവീട്ടലിന് ഏറെക്കാലത്തെ പ്രതിഷേധത്തിന്റെയും ഗത്യന്തരമില്ലായ്മയുടെയും പശ്ചാത്തലമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മഞ്ഞൾ കർഷക മേഖലയാണ് നിസമാബാദ്. വിളനാശത്തിന്റെയും വിലയില്ലായ്മയുടെയും ഉദ്പാദന ചിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനവിന്റെയും പേരിൽ ഏറെക്കാലമായി തകർച്ചയിലേയ്ക്ക് നീങ്ങുകയാണ് ഇവിടുത്തെ മഞ്ഞൾ കാർഷിക മേഖല. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ന്യായ വില ഉറപ്പുവരുത്തുന്നതിനും മഞ്ഞൾ ബോർഡ് രൂപവത്കരിക്കണമെന്ന് കർഷകർ ഏറെ നാളുകളായി ആവശ്യമുന്നയിച്ചുവരികയായിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാൻ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് നടപടിയെടുക്കേണ്ടതെന്ന് അവർ നിലപാടെടുത്തു. ഫലത്തിൽ, മഞ്ഞൾ കർഷകരുടെ ആവശ്യങ്ങളൊന്നും യാഥാർഥ്യമായില്ല. ഒടുവിൽ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാരുകളുടെ കണ്ണു തുറപ്പിക്കാനും അവർ കണ്ടെത്തിയ മാർഗമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത്. അതിനായി അവർ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ മകൾ മത്സരിക്കുന്ന നിസാമാബാദ് ലോക്സഭാ മണ്ഡലം തന്നെയാണ്. തങ്ങളുടേതായി ഒരു സ്ഥാനാർഥിയെ നിർത്തുക എന്നതിനു പകരം 185 കർഷകരാണ് നാമനിർദേശപത്രിക നൽകിയത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഇതിൽ 176 പേരുടെ പത്രികകൾ സ്വീകരിക്കപ്പെട്ടു. തുടക്കത്തിൽ കർഷകരുടെ കൂട്ടത്തോടെയുള്ള സ്ഥാനാർഥിത്വം എതിരാളികൾ കാര്യമായെടുത്തില്ല. എന്നാൽ കർഷകരുടെ പ്രതിഷേധം ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കുകയും രാജ്യശ്രദ്ധ നേടുകയും ചെയ്തു. കളി കാര്യമാകുമെന്ന് മനസ്സിലാക്കിയ ടിആർഎസ് നേതൃത്വം കർഷകരെ സമീപിക്കുകയും സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ വിശ്വസനീയമായ ഒരു ഉറപ്പ് ലഭിക്കാത്തതിനാൽ കർഷകർ പിൻമാറിയില്ല. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ട 2014 മുതൽ തെലങ്കാനയുടെ മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസിന്റെ ഉറച്ച കോട്ടയായിരുന്നു നിസാമാബാദ്. 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാൻ ടിആർഎസിന് സാധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിസമാബാദിൽ മകൾ കവിതയ്ക്ക് എളുപ്പത്തിൽ വിജയം നേടാൻ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ആ പ്രതീക്ഷയാണ് കർഷകരുടെ പ്രതിഷേധാഗ്നിയിൽ കത്തിയമർന്നത്. ടിആർഎസ് സ്ഥാനാർഥി കൽവകുണ്ഡല കവിത നേടിയത് 409709 വോട്ടുകളാണ്. ബിജെപി സ്ഥാനാർഥി അരവിന്ദ് ധർമപുരിക്ക് 480584 വോട്ടുകൾ കിട്ടി. ഭൂരിപക്ഷം 70875 വോട്ടുകൾ. കർഷകരെല്ലാവരും കൂടി നേടിയത് 98,000 വോട്ടുകളാണ് എന്നറിയുമ്പോഴാണ് കവിതയുടെ പരാജയത്തിൽ കർഷകരുടെ സ്ഥാനാർഥിത്വം എത്രത്തോളം നിർണായകമായി എന്ന് മനസ്സിലാകുക. കർഷക സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് വി. ലച്ചണ്ണയാണ്- 6,096 വോട്ട്. ഇരുപത് പേർ ആയിരത്തിനും മൂവായിരത്തിനും ഇടയിൽ വോട്ടുകൾ നേടി. ബാക്കിയുള്ളവർ മൂന്നക്കത്തിൽ കുറയാത്ത വോട്ടുകളും നേടി. മഞ്ഞൾ കർഷകരുടെ പ്രതിഷേധം ഇല്ലായിരുന്നെങ്കിൽ നിസാമാബാദിൽ കവിതയുടെ വിജയം ഉറപ്പായിരുന്നു എന്നു സാരം. ജനാധിപത്യത്തിൻറെ സാധ്യതകൾഉപയോഗിച്ചുകൊണ്ടുതന്നെ അധികാര രാഷ്ട്രീയത്തിന് തിരിച്ചടി കൊടുക്കുകയായിരുന്നു തെലങ്കാനയിലെകർഷകർ. കർഷകരുടെ ജീവൽ പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന, അധികാരംകൊണ്ട് കണ്ണ് മഞ്ഞളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള താക്കീതായി മാറി ഈ മഞ്ഞൾ കർഷകരുടെ പ്രതിഷേധം. Content Highlights:Telangana turmeric farmers, Kalvakuntla Kavitha, K Chandrashekar Rao, TRS, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/30I5xzU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages