ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന വാദം തിരുത്തി പറഞ്ഞ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്ന് താന്‍ പറഞ്ഞുവെന്ന് പറയുന്നത് തെറ്റായ വാര്‍ത്തയാണ്. പ്രധാനമന്ത്രി പദം തന്നെ കിട്ടണമെന്ന് പറഞ്ഞ് വാശിപിടിക്കില്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയതും ചരിത്രവുമുള്ളതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അവസരമുണ്ടായാല്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയും മോദിയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഗുലാം നബി ആസാദിന്‍രെ വാക്കുകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പിടിവാശികള്‍ ഉപേക്ഷിക്കുകയാണെന്ന സന്ദേശമാണ് നല്‍കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ വാര്‍ത്ത നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
from mangalam.com http://bit.ly/2EfX8dd
via IFTTT
No comments:
Post a Comment