കോഴിക്കോട്: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സിനിമാ താരം ജോയ് മാത്യു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജോയ് മാത്യു ഈ ആവശ്യം ഉന്നയച്ചിരിക്കുന്നത്. ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്. ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമർശനമുയർന്നിരുന്നു. എന്നാൽ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ് മാത്യു ഈ അഭിപ്രായവുമായി രംഗത്തെത്തിയത്. content highlights:Joy mathew,KK Shailaja teacher, Pinarayi Vijayan, Facebook Post
from mathrubhumi.latestnews.rssfeed http://bit.ly/2YMqXtV
via
IFTTT
No comments:
Post a Comment