മുന്‍ സര്‍വീസസ് ഫുട്ബോള്‍ താരം പി.വി രാമചന്ദ്രന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മുന്‍ സര്‍വീസസ് ഫുട്ബോള്‍ താരം പി.വി രാമചന്ദ്രന്‍ അന്തരിച്ചു

കൂത്തുപറമ്പ്: റിട്ട.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പൂക്കോട് അമൃത വിദ്യാലയത്തിനു സമീപം പുത്തൻവീട്ടിൽ പി.വി.രാമചന്ദ്രൻ (79) അന്തരിച്ചു. ഫുട്ബോൾതാരവും പരിശീലകനുമായിരുന്നു. എക്സൈസ് വകുപ്പിൽ ജോലികിട്ടുന്നതിനു മുൻപ് 15 വർഷത്തോളം എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ എയർഫോഴ്സിന്റെ സർവീസസ് ഫുട്ബോൾ ടീമിന്റെ മുഖ്യ കളിക്കാരനായിരുന്നു. കേരള ജൂനിയർ ടീം, കേരള സന്തോഷ് ട്രോഫി ടീം, സ്പോർട്സ് കൗൺസിൽ എന്നിവയുടെ പരിശീലകനായി പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജിൽ പഠിക്കുമ്പോഴായിരുന്നു എയർഫോഴ്സിൽ പ്രവേശനം ലഭിച്ചത്. 1974-ൽ വിരമിച്ച ശേഷം എക്സൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കൂത്തുപറമ്പ് എക്സൈസ് സി.ഐ ആയിട്ടായിരുന്നു വിരമിച്ചത്. കണ്ണൂർ ലക്കിസ്റ്റാർ ക്ലബ്ബിന്റെ മുഖ്യ കളിക്കാരനായിരുന്ന ഇദ്ദേഹം കൂത്തുപറമ്പ് ഹണ്ടേഴ്സ് ക്ലബ്ബിന്റെ രക്ഷാധികാരിയുമായിരുന്നു. പരേതരായ കെ.കുഞ്ഞിരാമൻ നായരുടെയും പുത്തൻവീട്ടിൽ അമ്മുഅമ്മയുടെയും മകനാണ്. ഭാര്യ: കെ.തങ്കമണി. മക്കൾ: വിപിൻ ചന്ദ്രൻ (ദുബായ്), വിനിത ചന്ദ്രൻ. മരുമക്കൾ: കെ.ധർമൻ (ഫെർട്ടിലൈസർ ഡീലർ, കൂത്തുപറമ്പ്), എ.കെ.മഞ്ജുഷ. സഹോദരങ്ങൾ: പരേതരായ പി.വി.രാമകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് ), പി.വി.രാധ, പി.വി.സീത. Content Highlights:Former footballer PV Ramachandran


from mathrubhumi.latestnews.rssfeed http://bit.ly/2Wsg0QE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages