കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം നടക്കുന്ന പഞ്ചിമബംഗാളില്‍ ആക്രമണം. ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം. രമണ്‍ സിംഗ് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നും 167 കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഗ്രാമിലെ ഗോപിബല്ലബ്പൂര്‍ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ജാര്‍ഗ്രാം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ ആരോപിച്ചു.
എന്നാല്‍, രമണ്‍ സിങ്ങിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത്കൂടാതെ രണ്ടിടങ്ങളിലായി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ബംഗാളിലെ ഈസ്റ്റ് മെദിനിപ്പൂര്‍ ജില്ലയിലെ ഭഗന്‍പൂരിലും ഇന്നലെ രാത്രിയോടെ തന്നെയായിരുന്നു ആക്രമണമുണ്ടായത്. അനന്ത ഗുചൈത്, രഞ്ജിത് മൈതി എന്നിവര്‍ക്കാണ് അജ്ഞാതനില്‍ നില്‍ നിന്നും വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ കഴിയുകയാണ്. നേരത്തെയും രണ്ടു ഘട്ടങ്ങളില്‍ ബിജെപിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും ആക്രമണമുണ്ടായിരിക്കുന്നത്.
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. എന്നാല്‍ ആരാണ് കൊല്ലപാതകത്തിന്റെ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
from mangalam.com http://bit.ly/2Lz7Txj
via IFTTT
No comments:
Post a Comment