മാധ്യമവിചാരണയെന്ന് ദിലീപ്, സെലിബ്രറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേ എന്ന് കോടതി; ഹര്‍ജി പരിഗണിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

മാധ്യമവിചാരണയെന്ന് ദിലീപ്, സെലിബ്രറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേ എന്ന് കോടതി; ഹര്‍ജി പരിഗണിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുന്നതിനാൽ ദിലീപിന്റെ ഹർജി സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം വന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങൾ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രറ്റിയായതിനാൽ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. Content Highlights:actress attack case; actor dileep seeking cbi inquiry, high court did not consider his petition


from mathrubhumi.latestnews.rssfeed http://bit.ly/30COTS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages