കേരളാ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തുറന്ന പോരിന് ; ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പിടിവലി ; മാണിയുടെ ഓര്‍മ്മദിനം പോലും ആചരിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

കേരളാ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തുറന്ന പോരിന് ; ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പിടിവലി ; മാണിയുടെ ഓര്‍മ്മദിനം പോലും ആചരിച്ചില്ല

കോട്ടയം: കെ എം മാണി അന്തരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ കേരളാകോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് പോരുകള്‍ക്ക് കളമൊരുങ്ങുന്നു. ഒഴിവു വന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ തമ്മില്‍ പിടിവലി തുടങ്ങിയതായും തര്‍ക്കത്തിലേക്ക് നീങ്ങുന്നതായിട്ടുമാണ് വിവരം. ചെയര്‍മാന്‍, പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ തങ്ങളുടെ സ്വന്തമായതിനാല്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ചരടുവലി തുടങ്ങിയിരിക്കുകയാണ്. പാര്‍ട്ടിയിലെ തര്‍ക്കം കാരണം മാണിയുടെ ഓര്‍മ്മദിനം പോലും ആഘോഷിച്ചില്ലെന്നാണ് പരാതി.

കെ എം മാണിക്ക് ശേഷം പിജെ ജോസഫിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് തടയാനാണ് ജോസ് കെ മാണിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ശ്രമിക്കുന്നത്. ജോസഫിന് ലോക്‌സഭാ സീറ്റുകള്‍ നിഷേധിച്ച വിഭാഗത്തിന് ജോസ് കെ മാണി പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കണമെന്ന് താല്‍പ്പര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്റെ ഒഴിവില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ജോസഫിന്റെ കയ്യിലാണ് ഇപ്പോള്‍ നിയന്ത്രണം. സിഎഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ പാര്‍ലമെന്ററി ലീഡര്‍ സ്ഥാനത്തേക്കും നിയോഗിച്ച ശേഷം വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ചില നീക്കങ്ങള്‍ നടക്കുമ്പോള്‍ മാണിയുടെ പക്ഷത്ത് നിന്നിരുന്ന മറ്റൊരു വിഭാഗത്തിന് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ കൈവിട്ടുകളയരുതെന്ന അഭിപ്രായമാണ്.

ചെയര്‍മാന്‍, പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിയാണ് വഹിച്ചിരുന്നതെന്നും അതിനാല്‍ ഈ രണ്ടു സ്ഥാനങ്ങള്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കരുതെന്നും മാണി വിഭാഗത്തിലെ ഈ ഗ്രൂപ്പ് പറയുന്നു. ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കിക്കൊണ്ട് സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനാണ് ഇവരുടെ പദ്ധതി. നിയമസഭാ സമ്മേളനം തുടങ്ങുന്ന 27 ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം കൊണ്ടു വരാനാണ് അവരുടെ താല്‍പ്പര്യം. ഗ്രൂപ്പ് പോര് മൂലം കെ എം മാണിയുടെ അനുശോചന യോഗം പോലും ചേരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഇതിനായുള്ള സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടേണ്ടത് ആരാണെന്നതാണ് ഇപ്പോര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അനുശോചനം രേഖപ്പെടുത്താന്‍ ഉന്നതതല കമ്മറ്റികള്‍ ഒന്നു പോലും ചേരാത്തതിന് പിന്നില്‍ ജോസഫാണെന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം.

യോഗം വിളിക്കേണ്ട വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് മാണിയുടെ ഓര്‍മ്മകളെ തന്നെ മായ്ച്ചു കളയാന്‍ വേണ്ടിയാണ് അനങ്ങാതെ ഇരിക്കുന്നതെന്നും മാണി വിഭാഗം ആരോപിക്കുന്നു. ഇതിനൊപ്പം മാണി മരിക്കും മുമ്പ് പ്രഖ്യാപിച്ച ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പദവി സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതിലും ബോധപൂര്‍വ്വം കാലതാമസം വരുത്തുന്നു എന്ന ആരോപണമുണ്ട്. മാണി മരിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ ഈ പ്രഖ്യാപനവും ജോസഫ് വിഭാഗം അംഗീകരിക്കുന്നില്ലെന്ന് മാണി വിഭാഗത്തിന് പരാതിയുണ്ട്.



from mangalam.com http://bit.ly/2VaWlzW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages