ചരിത്രത്തിലാദ്യമായി ബുര്‍കിനിയും ഹിജാബും ധരിച്ചെത്തിയ ആദ്യ മോഡല്‍; ചര്‍ച്ചയായി അമേരിക്കന്‍ സ്‌പോര്‍ടസ് മാഗസിന്‍ കവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

ചരിത്രത്തിലാദ്യമായി ബുര്‍കിനിയും ഹിജാബും ധരിച്ചെത്തിയ ആദ്യ മോഡല്‍; ചര്‍ച്ചയായി അമേരിക്കന്‍ സ്‌പോര്‍ടസ് മാഗസിന്‍ കവര്‍

അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിന്‍ ആയ സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്ററുടെ ഇത്തവണത്തെ എഡിഷന്‍ നിരവധി പ്രത്യേകതകളാണുള്ളത്. മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടി കവര്‍ ഗേള്‍ ആകുകയാണ്. ഹലീമ ഏദന്‍ എന്ന അമേരിക്കക്കാരിയാണ് ഈ മോഡല്‍. സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്ററിന്റെ മേയ് എട്ടിന് പുറത്തിറങ്ങുന്ന പതിപ്പിലാണ് ഹലീമ ഏദന്‍ ബുര്‍കിനിയും ഹിജാബും ധരിച്ചെത്തുന്നത്.

ബിക്കിനിക്ക് പകരം ഹിജാബും ബുര്‍കിനിയും ധരിച്ച് ഒരു കവര്‍ മോഡല്‍ പ്രത്യക്ഷപ്പെടുന്നത് ഏവരും ഉറ്റുനോക്കുകയാണ്. സൊമാലിയന്‍ വംശജയായ ഹലീമ കെനിയയിലെ കാകുമ അഭയാര്‍ത്ഥി ക്യാംപിലാണ് ജനിച്ചത്. ഏഴാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 21 വയസാണ് ഹലീമയ്ക്ക്. മോഡലിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ ഹലീമ ശ്രദ്ധേയയായി. 2016 മിസ്സ് യുഎസ്എ മത്സരത്തില്‍ സ്വിം സ്യൂട്ട് റൗണ്ടില്‍ ബുര്‍കിനിയാണ് ഹലീമ ധരിച്ചിരുന്നത്.

ബിക്കിനി ധരിക്കുന്ന ഒരു സ്ത്രീയെപ്പോലെ തന്നെയാണ് ബുര്‍കിനി ധരിക്കുന്ന സ്ത്രീയെന്നും ബുര്‍കിനി ധരിക്കുന്നവളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നുമാണ് ഈ കവര്‍ ഫോട്ടോയിലൂടെ മാഗസിന്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതു രണ്ടും സ്ത്രീത്വത്തിന്റെ ആഘോഷമാണെന്നും ഹലീമ പറയുന്നു. മാഗസിനിന്റെ കവര്‍ ഫോട്ടോ ഹലീമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീല ബുര്‍കിനിയും പച്ച ഹിജാബും ധരിച്ച് വെള്ളത്തില്‍ പാതി മുങ്ങിയതു പോലെ ഹലീമ കിടക്കുന്നതാണ് ചിത്രത്തില്‍.

[IMG]



from mangalam.com http://bit.ly/2LcXHKV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages