തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി ഇടതുപക്ഷം അംഗീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ എൽ.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുണ്ടായത്. ഈ പരാജയത്തിന് അടിസ്ഥാനമായ കാരണങ്ങൾ എന്തെല്ലാമാണെന്ന് പാർട്ടി സംസ്ഥാന കമ്മറ്റി വിശദമായി വിലയിരുത്തും. പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ പാർട്ടി തയ്യാറാകുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായാണ് പ്രചാരണം നടത്തിയത്. അത് കേരളത്തിൽ കോൺഗ്രസിന് അനുകൂലമായി. അതിന്റെ ഫലമായി ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ നിന്ന് പോകണം എന്നാഗ്രഹിക്കുന്ന വോട്ടർമാരുടെ വോട്ട് യു.ഡി.എഫിന് സ്വാധീനിക്കാൻ സാധിച്ചു. സംഘടനാപരമായ പ്രശ്നങ്ങൾ ഒരു മണ്ഡലത്തിലും ഉണ്ടായിട്ടില്ല. യു.ഡി.എഫിന് അനുകൂലമായി തരംഗമുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഎഫിന് അനുകൂലമായി വന്നു. ഇത്ര വലിയ പരാജയം ഉണ്ടാവും എന്ന് കരുതിയതല്ല. പക്ഷെ ഇതിലും വലിയ പരാജയങ്ങളിൽ പോലും ഇടതുപക്ഷം തകർന്നിട്ടില്ല. ഇത് താൽക്കാലികമായ പരാജയമാണ്. ദേശീയ തലത്തിൽ മതേതര ശക്തികൾക്ക് ഉണ്ടായ പരാജയത്തിൽ സി.പി.എമ്മിന് ആശങ്കയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ അംഗീകരിക്കാത്തിൽ അഭിമാനമുണ്ടെന്നും കോടിയേരി വ്യക്തമാക്കി. content highlights:Kodiyeri Balakrishnan,Press Meet, CPIM, Congress, LDF
from mathrubhumi.latestnews.rssfeed http://bit.ly/2ErBEKt
via
IFTTT
No comments:
Post a Comment