തൃപ്രയാർ: മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകൾ ആമി വിവാഹിതയായി. ഷൈനയുടെ വലപ്പാടുള്ള വീട്ടിൽ കനത്ത പോലീസ് കാവലിലാണ് വിവാഹം നടന്നത്. തൃപ്രയാർ സബ് രജിസ്ട്രാറെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. മറ്റ് ചടങ്ങുകളൊന്നുമുണ്ടായില്ല. രാഷ്ട്രീയപ്രവർത്തനത്തിനിടെ പരിചയപ്പെട്ട ബംഗാൾ സ്വദേശി ഓർക്കോദീപാണ് ആമിയെ വിവാഹം ചെയ്തത്. എം.ബി.ബി.എസ്. വിദ്യാർഥിയാണ് ഓർക്കോദീപ്. വിയ്യൂർ ജയിലിൽക്കഴിയുന്ന രൂപേഷിനെ ശക്തമായ സുരക്ഷയിലാണ് പോലീസ് വിവാഹത്തിനെത്തിച്ചത്. രൂപേഷിനൊപ്പം അറസ്റ്റിലായ ഷൈന ഇപ്പോൾ ജാമ്യത്തിലാണ്. ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷയൊരുക്കിയത്. രാവിലെ എത്തിച്ച രൂപേഷിനെ വൈകീട്ട് അഞ്ചിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി. സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ എന്നിവർ ആശംസനേരാനെത്തി. ഇരുകുടുംബത്തിലെയും അടുത്തബന്ധുക്കളുൾപ്പെടെ 19 പേർ വിവാഹത്തിൽ പങ്കെടുത്തു. മറ്റാരേയും പോലീസ് വീട്ടിലേക്ക് കടത്തിവിട്ടില്ല. ഓർക്കോദീപിന്റെ അമ്മ, അച്ഛൻ, രണ്ടു സുഹൃത്തുക്കൾ എന്നിവരാണ് വരന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. ഞായറാഴ്ച വാടാനപ്പള്ളിയിൽ സുഹൃത്തുക്കളുടെ ഒത്തുചേരൽ നടക്കും. തിങ്കളാഴ്ച ആമിയും ഓർക്കോദീപും ബംഗാളിലേക്ക് മടങ്ങും. Content Highlights:Maoist Leader Roopesh,Marriage
from mathrubhumi.latestnews.rssfeed http://bit.ly/2VE0dde
via
IFTTT
No comments:
Post a Comment