കോട്ടയം: സാമൂഹികമാധ്യമത്തിലൂടെ നാടോടുമ്പോൾ നടുവേ ഓടുകയാണ് എം.ജി.സർവകലാശാല. പുതിയ അധ്യയനവർഷത്തെ പ്രവേശന അറിയിപ്പുകൾ നൽകാൻ വ്യാഴാഴ്ച സർവകലാശാലയിറക്കിയത് ട്രാേളാണ്. പ്രേമം സിനിമയിലെ മേരിയും ജോർജും എത്തുന്ന രംഗമാണ് ട്രാേളിനായി ഉപയോഗിച്ചത്. മേരി എവിടാ ഡിഗ്രിക്ക് ചേരുന്നത്. എം.ജി.യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജിലാ. മെയ് 27 വരെ www.cap.mgu.ac.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. കേരളത്തിലെനമ്പർ വൺ യൂണിവേഴ്സിറ്റിയല്ലേ- ഇതാണ് ട്രോളിലുള്ളത്. സർവകലാശാല ഫെയ്സ്ബുക്ക് പേജും ആരംഭിച്ചു. മഹാത്മഗാന്ധി യൂണിവേഴ്സിറ്റി കേരള എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ എല്ലാ ദിവസവും കുറഞ്ഞത് ഒരു പുതിയ വിവരമെങ്കിലും എത്തിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ട്രാേളും എഫ്.ബി. പേജും തയ്യാറാക്കുന്നത്. സർവകലാശാല പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണിത്. Content Highlights: MG University, Social Media, Trolls, MG University Admissions
from mathrubhumi.latestnews.rssfeed http://bit.ly/2VIMG8Y
via
IFTTT
No comments:
Post a Comment