വിജയവാഡ: ആന്ധ്രയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാനൊരുങ്ങി നിയുക്ത വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. മെയ് 30ന് സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ മദ്യ നയത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കി സമ്പൂര്‍ണ്ണ മദ്യനിരോധനം കൊണ്ടുവരാനാണ് നിയുക്ത മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആലോചന.
മദ്യനിരോധനം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 2024ല്‍ വോട്ട് തേട ജനങ്ങള്‍ മുന്നില്‍ എത്തില്ലെന്ന് ഇന്നലെ ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും ജഗന്‍ പറഞ്ഞിരുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായി മദ്യലഭ്യത നിയന്ത്രിക്കും. ഇതിനായി സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജന ചൈതന്യ വേദിക എന്ന എന്‍.ജി.ഒ സംഘടനയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതിയ മദ്യം നയം പ്രഖ്യാപിക്കുന്നത് ഒരു വര്‍ഷത്തേക്ക് ആയിരിക്കും. അഞ്ചാമത്തെ വര്‍ഷം സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്തുന്ന വിധം പുതുക്കിയ മദ്യനയം ഓരോ വര്‍ഷവും പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കി മദ്യവില്‍പ്പന പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലേക്ക് കൊണ്ടുവരും. മദ്യവില്‍പ്പനയിലുള്ള സ്വകാര്യ പാര്‍ട്ടികളെ പൂര്‍ണായി ഒഴിവാക്കാനും പുതിയ സര്‍ക്കാര്‍ തീരുമാനിച്ചേക്കും.
നിര്‍മ്മാണത്തിലും വിതരണത്തിലും സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം ഉണ്ടെങ്കില്‍ മാത്രമേ സമ്പൂര്‍ണ്ണ മദ്യനിരോധനം സാധ്യമാകൂ എന്ന് ജന ചൈതന്യ വേദികയുടെ വി. ലക്ഷ്മ റെഡ്ഡി പറഞ്ഞു. ഘട്ടംഘട്ടമായി വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരണമെന്നും സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും റെഡ്ഡി പറഞ്ഞു. മദ്യത്തിന്റെ വില ഗണ്യമായി ഉയര്‍ത്തും. ഇതിലൂടെ സാധാരണക്കാര്‍ക്ക് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നീക്കം. ലഹരിവിമുക്തി കേന്ദ്രങ്ങളും ബാധവത്കരണ പരിപാടികളും സര്‍ക്കാര്‍ തലത്തില്‍ നടത്തുമെന്നും റെഡ്ഡി പറഞ്ഞു.
from mangalam.com http://bit.ly/2JGjiK1
via IFTTT
No comments:
Post a Comment