ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ രജനികാന്ത്. ഈ വിജയം മോദിയുടെ വിജയമാണ്. വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദി. നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യയിൽ ഇന്നുള്ള ഏറ്റവും പ്രഭാവമുള്ള നേതാവാണ് മോദി-രജനികാന്ത് മാധ്യമങ്ങളോടു പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. നടനും മക്കൾ നീതി മയ്യം നേതാവായ കമൽഹാസനും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണമുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻപരാജയം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിൽ രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ കുറിച്ചും രജനികാന്ത് പ്രതികരിച്ചു. രാഹുൽ രാജിവെക്കേണ്ടതില്ല. തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് വേണ്ടിയത്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ശക്തമായിരിക്കണം-രജിനികാന്ത് പറഞ്ഞു. Actor turned politician Rajinikanth in Chennai, Tamil Nadu: This victory is a victory for Modi. He is a charismatic leader. In India after JL Nehru and Rajiv Gandhi he is now a charismatic leader. I will be going for the swearing in ceremony of Narendra Modi ji. pic.twitter.com/pLp0GI5EP8 — ANI (@ANI) May 28, 2019 content highlights:modi is a charismatic leader says rajinikanth
from mathrubhumi.latestnews.rssfeed http://bit.ly/2wpY8qS
via
IFTTT
No comments:
Post a Comment