പ്രധാനമന്ത്രിയുടെ റഡാര്‍ സിഗ്നലും ഡിജിറ്റല്‍ ക്യാമറയും പെട്ടെന്നു മനസ്സിലുദിച്ചതല്ല : ചോദ്യവും ഉത്തരവും നേരത്തേ തന്നെ തയ്യാറാക്കപ്പെട്ടത് ; മോഡിയെ പരിഹസിച്ച് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ് വീണ്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

പ്രധാനമന്ത്രിയുടെ റഡാര്‍ സിഗ്നലും ഡിജിറ്റല്‍ ക്യാമറയും പെട്ടെന്നു മനസ്സിലുദിച്ചതല്ല : ചോദ്യവും ഉത്തരവും നേരത്തേ തന്നെ തയ്യാറാക്കപ്പെട്ടത് ; മോഡിയെ പരിഹസിച്ച് ദിവ്യാ സ്പന്ദനയുടെ ട്വീറ്റ് വീണ്ടും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കും വലിയ നാണക്കേടിന് കാരണമായ റഡാര്‍ സിഗ്നലും ഡിജിറ്റല്‍ ക്യാമറാ പരാമര്‍ശത്തില്‍ അദ്ദേഹത്തിന് അഭിമുഖത്തില്‍ നല്‍കിയ ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയത്. പ്രസ്താവനയുമായി മോഡി വിരുദ്ധതയ്ക്ക് പേരു കേട്ട കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗം നേതാവും നടിയുമായ ദിവ്യാ സ്പന്ദനയാണ് രംഗത്ത് വന്നിരിക്കുന്നത്. ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയതിന്റെ തെളിവുകള്‍ ദിവ്യയും ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകന്‍ പ്രതീക് സിന്‍ഹയും ട്വിറ്ററിലൂടെ പുറത്തുവിട്ടു.

മോഡിയുടെ കയ്യിലുള്ള പേപ്പറുകളില്‍ ചോദ്യങ്ങള്‍ കണ്ടെത്തിയതായി പ്രതീക് സിന്‍ഹയും ദിവ്യ സ്പന്ദനയും വ്യക്തമാക്കുന്നു. ന്യൂസ് നേഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ചു വര്‍ഷത്തിനിടെ താങ്കള്‍ കവിതയെഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ശേഷം മോഡി മറുപടി പറയുന്നതിനിടെയുള്ള ദൃശ്യങ്ങളില്‍ നിന്നുമാണ് ഇതിന്റെ തെളിവ് കണ്ടെത്തിയിരിക്കുന്നത്. ഈ ചോദ്യം 27 എന്ന നമ്പറിട്ട് പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ ദൃശ്യമാണ് അബദ്ധത്തില്‍ ടെലിവിഷന്‍ ചാനലിലൂടെ പുറത്തു വന്നത്.

[IMG]

പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്താത്തതിനെ പല തവണ വിമര്‍ശിച്ചിട്ടുള്ള പ്രതിപക്ഷം ഇതും ആയുധമാക്കി മാറ്റിയിരിക്കുകയാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യവും ഉത്തരവുമില്ലാതെ രാഹുലിന്റെ അഭിമുഖം കാണാമെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. നേരത്തേ ബാലാക്കോട്ട് ആക്രമണസമയത്ത് മേഘങ്ങള്‍ കാരണം പാകിസ്താന്‍ റഡാറുകളുടെ ദൃഷ്ടിയില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പെടില്ല എന്നു എന്ന് താന്‍ െസെന്യത്തോടു പറഞ്ഞുവെന്ന മോഡിയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസപ്രളയം സൃഷ്ടിച്ചിരുന്നു.

1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെന്നും ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയുടെ ചിത്രം പകര്‍ത്തി ഇ-മെയില്‍ വഴി അയച്ചുവെന്നും അതു ഡല്‍ഹിയില്‍ വച്ച് പ്രിന്റ് ചെയ്ത് കളര്‍ ചിത്രമെടുത്തുവെന്നുമാണ് മോഡി അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ നിക്കോണ്‍ ലോകത്തെ ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലിറക്കുന്നത് 1987ല്‍ ആണെന്നും 1900-95 കാലഘട്ടത്തിലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഇ-മെയിലുകള്‍ പ്രചാരത്തിലാകുന്നതെന്നുമാണ് മോഡിയുടെ അവകാശവാദത്തെ ചോദ്യംചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

[IMG]

ഈ അവകാശവാദങ്ങള്‍ക്കു പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഡിയാണ് ഇമെയിലും ഡിജിറ്റല്‍ ക്യാമറയും കണ്ടുപിടിച്ചത്-രാഷ്ട്രീയ നേതാവായ ഷാഹിദ് സിദ്ധിഖീ പരിഹസിച്ചു. 1988ല്‍ മോഡിക്ക് ഇമെയില്‍ വിലാസം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ആര്‍ക്കാണ് മെയില്‍ അയച്ചത്? അന്യഗ്രഹജീവികള്‍ക്കാണോ-കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ട്വീറ്റിലൂടെ ചോദിച്ചു.



from mangalam.com http://bit.ly/2Q1BluB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages