സിപിഎം വോട്ടുകളില്‍ ചോര്‍ച്ച വന്നത് കോട്ടയത്തും പ്രതീക്ഷ ;കുമ്മനത്തെയും സുരേന്ദ്രനെയും തടയാനാകില്ല, തൃശൂരില്‍ അട്ടിമറി ; മൂന്നിടങ്ങളില്‍ രണ്ടാമതെത്തുമെന്ന് ബിജെപി വിലയിരുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

സിപിഎം വോട്ടുകളില്‍ ചോര്‍ച്ച വന്നത് കോട്ടയത്തും പ്രതീക്ഷ ;കുമ്മനത്തെയും സുരേന്ദ്രനെയും തടയാനാകില്ല, തൃശൂരില്‍ അട്ടിമറി ; മൂന്നിടങ്ങളില്‍ രണ്ടാമതെത്തുമെന്ന് ബിജെപി വിലയിരുത്തല്‍

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കേ കോട്ടയത്ത് ഇത്തവണ വിജയം നേടുക എന്‍ഡിഎ ആയിരിക്കുമെന്ന പ്രതീക്ഷയോടെ പി സി തോമസ്. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗം മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്നും കോട്ടയം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും എല്‍ഡിഎഫ് വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായതായും വിലയിരുത്തി.

കോട്ടയത്ത് മുന്നണി രണ്ടാം സ്ഥാനം പ്രതീക്ഷിക്കുമ്പോള്‍ വലിയ വിജയമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എന്‍ഡിഎ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ കൈപ്പിടിയില്‍ എത്തുമെന്നും കരുതുന്നു. ഇത്തവണ സിപിഎമ്മില്‍ നിന്നും വന്‍ തോതില്‍ വോട്ടുകള്‍ എന്‍ഡിഎയിലേക്ക് ഒഴുകിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂട്ടിക്കിഴിക്കലുകള്‍.

പുതിയതായി മുന്നണിയില്‍ എത്തിയ പിസി ജോര്‍ജ്ജും കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാണെന്ന് വിലയിരുത്തി. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ മികച്ച രീതിയില്‍ വോട്ടുകള്‍ നേടും. ആറ്റിങ്ങലില്‍ ഇടതു കേന്ദ്രങ്ങളില്‍ എന്‍ഡിഎ ഞെട്ടല്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. തൃശൂരില്‍ സുരേഷ്‌ഗോപി മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നും തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയം തടയാനാകില്ലെന്നും ന്യൂനപക്ഷ ഏകീകരണം പത്തനംതിട്ടയില്‍ ഏശില്ലെന്നും വിലയിരുത്തുന്നുണ്ട്.

തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നിട്ടുള്ളതായി സംശയിക്കുന്നുണ്ട്. എന്നിരുന്നാലും ഇവിടെ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും. പത്തനംതിട്ടിയില്‍ ന്യൂനപക്ഷ ഏകീകരണം സുരേന്ദ്രന്റെ വിജയം തടയില്ല. ഇവിടെയും 40,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും. പാലക്കാട്ട് ജയം പ്രതീക്ഷിക്കാനാകില്ലെങ്കിലും വോട്ടു ഷെയറില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകുമെന്നും 2014 നെ അപേക്ഷിച്ച് ഇത്തവണ എന്‍ഡിഎ യുടെ പ്രകടനം ഏറ്റവും മികച്ചതാകുമെന്നും വിലയിരുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടു നേടാന്‍ ബിജെപിയ്ക്ക് കഴിയും. അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ത്രികോണ മത്സരം വരുമെന്നും പറയുന്നു.



from mangalam.com http://bit.ly/2Jpn0Yp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages