വ്യാപക അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

വ്യാപക അക്രമങ്ങള്‍ക്ക് സാധ്യത; ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സംഘർഷങ്ങളുണ്ടായിരുന്നു. ബംഗാളിൽ നിരവധി തവണ അക്രമസംഭവങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലായം ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത പരിഗണിച്ച് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് വെള്ളിയാഴ്ച വൈകിട്ട് എട്ടുവരെയാണ് നിരോധനാജ്ഞ. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക. Content Highlights:Home Ministry, 2019 Loksabha Election, Vote Counting


from mathrubhumi.latestnews.rssfeed http://bit.ly/2JV3bru
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages