തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ കാര്യത്തിൽ പ്രതിസന്ധി ഒഴിവാക്കാൻ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആനയുടമകള്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രതിസന്ധി പരിഹരിക്കാന്‍ വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. ഇതോടെ വിവിധ എഴുന്നെള്ളിപ്പിനായി നൂറിലധികം ആനകള്‍ വരേണ്ട തൃശൂര്‍പൂരം നടത്തിപ്പും പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിലാണ് ചര്‍ച്ചകള്‍.
തൃശൂരില്‍ ചേര്‍ന്ന ആനയുടമ ഫെഡറേഷന്‍ സംസ്ഥാനസമിതിയുടെ അടിയന്തരയോഗമാണ് തൃശൂര്‍പൂരം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ തീരുമാനമെടുത്തത്. ഉത്സവാഘോഷങ്ങള്‍ അട്ടിമറിക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്നും ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ ആരോപിച്ചു.
പൂരം നടത്തിപ്പ് സംബന്ധിച്ച് ആനയുടമകളുമായി ഇന്നു തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ വി.എസ്. സുനില്‍കുമാറും കെ. രാജുവും പങ്കെടുക്കും. വിവാദങ്ങള്‍ക്കു പിന്നില്‍ ഹീനമായ രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്നും ജനസുരക്ഷയ്ക്കാണു സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ആനയുടമകള്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരത്തിന്റെ വിവിധ എഴുന്നള്ളിപ്പുകള്‍ക്കായി നൂറോളം ആനകളെയാണ് അണിനിരത്തുന്നത്. മുഖ്യസംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കു മാത്രം 80 ആനകളെങ്കിലും വേണം. രാവിലെ എട്ടു ഘടകപൂരങ്ങള്‍ക്കും ആനയെഴുന്നള്ളിപ്പുണ്ട്. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധമുണ്ടെങ്കിലും ആനയുടമകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. പൂരത്തിന് ആനകളെ വിട്ടുനല്‍കാന്‍ തയാറാണെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
from mangalam.com http://bit.ly/2H8cwu0
via IFTTT
No comments:
Post a Comment