ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ മമതാ ബാനര്‍ജിക്ക് വന്‍ തിരിച്ചടി. കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറും മമതയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐയോട് സുപ്രീം കോടതി.
നിയമപരമായ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. രാജീവിന് നല്‍കിയിരുന്ന മുഴുവന്‍ സംരക്ഷണവും പിന്‍വലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഉടന്‍തന്നെ സിബിഐ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
രാജീവ് കുമാറിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി ഡല്‍ഹിയില്‍ എത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വൈമുഖ്യം കാണിച്ചിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടതി വിധി ക്ഷീണം ചെയ്യുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി കുംഭകോണ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ഇരുന്ന് പ്രതിഷേധിക്കുകയും സിബിഐയെ തടയുകയും ചെയ്തിരുന്നു.
from mangalam.com http://bit.ly/30sva7x
via IFTTT
No comments:
Post a Comment