ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരി അപ്പീലിന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് പരാതി തള്ളിയത്. ഇതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തന്നെ അപ്പീല്‍ സമര്‍പ്പിക്കാനാണ് യുവതി തയ്യാറെടുക്കുന്നത്.
ഗോഗോയിക്ക് മുമ്പാകെ തന്നെ യുവതി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ അറിയിച്ചു. സുപ്രീം കോടതിലെ സര്‍വീസ് റൂളുകള്‍ പ്രകാരമായിരിക്കും അപ്പീല്‍. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. ഇവിടെ ജോലി ചെയ്യവെ ചീഫ് ജസ്റ്റിസ് രണ്ട് തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2018 ഒക്‌ടോബര്‍ 10,11 തീയതികളിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
തനിക്ക് നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ച് യുവതി സുപ്രീം കോടതിയിലെ 22 ജഡ്ജുമാര്‍ക്ക് കത്തയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ചീഫ് ജസ്റ്റിസ് ആരോപണം നിഷേധിക്കുകയായിരുന്നു. ജോലിയില്‍ നിന്ന് അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. യുവതിയുടെ പരാതിക്ക് പിന്നാലെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചീഫ് ജസ്റ്റിസ് നിയമിക്കുകയായിരുന്നു.
from mangalam.com http://bit.ly/30pKH83
via IFTTT
No comments:
Post a Comment