ചെന്നൈ: കോൺഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ. രാഹുലുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് സ്റ്റാലിൻ ഇക്കാര്യം അഭ്യർഥിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതിൽ രാഹുൽ വിജയിച്ചെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. അതേസമയം തമിഴ്നാട്ടിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ രാഹുൽ സ്റ്റാലിനെ അഭിനന്ദിച്ചു. ആകെയുള്ള 38 ലോക്സഭാ സീറ്റുകളിൽ 37 എണ്ണത്തിലും ഡി എം കെ നേതൃത്വം നൽകിയ മതേതര പുരോഗമന സഖ്യമാണ് വിജയിച്ചത്. രാഹുൽ പാർട്ടി അധ്യക്ഷപദവിയിൽനിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സ്റ്റാലിൻ രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് രാഹുൽ രാജി വെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും രാജിതീരുമാനത്തിൽനിന്ന് പിന്നോട്ട് പോകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഒരുമാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് പാർട്ടിക്ക് ബുധനാഴ്ച രാഹുൽ നിർദേശം നൽകിയിട്ടുണ്ട്. content highlights:dont quit m k stalin tells rahul gandhi
from mathrubhumi.latestnews.rssfeed http://bit.ly/2HGIEFw
via
IFTTT
No comments:
Post a Comment