നെറ്റിപ്പട്ടം കെട്ടി, ആനവണ്ടിയില്‍ ബൈജുവിനും സുസ്മിതക്കും കല്യാണഘോഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

നെറ്റിപ്പട്ടം കെട്ടി, ആനവണ്ടിയില്‍ ബൈജുവിനും സുസ്മിതക്കും കല്യാണഘോഷം

പാലക്കാട്: തത്തമംഗലം മാങ്ങോടിലെ ബൈജു ഞായറാഴ്ച ജീവിതസഖിയെ സ്വന്തമാക്കാൻ മുതലമടയിലേക്ക് പോയത് എ.സി.യും കാതടപ്പിക്കുന്ന പാട്ടുമൊക്കെയുള്ള ടൂറിസ്റ്റ് ബസ്സിലല്ല. ഒരു യമണ്ടൻ ആനവണ്ടിയിലായിരുന്നു. പുതുജീവിതത്തിലേക്കുള്ള യാത്രയ്ക്ക് ഡബിൾ ബെല്ലടിച്ച് കെ.എസ്.ആർ.ടിസി. മുന്നോട്ട് നീങ്ങിയപ്പോൾ, ബൈജുവിന്റെ ചിലതീരുമാനങ്ങളും കൂടിയാണ് യാഥാർഥ്യമായത്. സ്വകാര്യടൂറിസ്റ്റ് ബസുകളോടുള്ള പ്രതിഷേധസൂചകമായാണ് ബൈജു കല്യാണവണ്ടിയായി കെ.എസ്.ആർ.ടി.സി. ബസ് തിരഞ്ഞെടുത്ത്. കല്ലട ബസ്സുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും ഇതിന് കാരണമായതായി ബൈജു പറഞ്ഞു. ടൂറിസ്റ്റ് ബസ്സിന് കൊടുക്കുന്നവാടക നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.ക്ക് നൽകാമെന്നചിന്തയും തീരുമാനത്തിനുപിന്നിലുണ്ടായിരുന്നു. ചിറ്റൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്സാണ് കല്യാണത്തിനായി വാടകയ്ക്കെടുത്തത്. അഞ്ചുമണിക്കൂറിന് 9500 രൂപയായിരുന്നു വാടക. കല്യാണവണ്ടിയുടെ വലിയ അലങ്കാരങ്ങളില്ലാതിരുന്ന ആനവണ്ടിക്ക്, മുന്നിൽ കെട്ടിവച്ച നെറ്റിപ്പട്ടമായിരുന്നു ആകെയുള്ള ആർഭാടം. ബസ് കാണുന്ന വഴിയോരയാത്രക്കാർക്ക് കല്യാണവണ്ടിയാണെന്ന് മനസ്സിലാക്കാനായി ബസ്സിന്റെ മുകളിലെ ബോർഡിൽ വിവാഹം എന്നെഴുതിയിരുന്നു. ബസ്സിന്റെ ഇടത്-വലത് വശങ്ങളിൽ ബൈജുവിന്റെയും വധുവായ സുസ്മിതയുടെയും പേരും എഴുതിച്ചേർത്തിരുന്നു. യാത്രകൾ ഇഷ്ടമുള്ള ബൈജു വധുവിന്റെവീട്ടിലേക്ക് പോയത് ആളുകൾനിറഞ്ഞ കെ.എസ്.ആർ.ടി.സി. ബസ്സിലായിരുന്നെങ്കിലും, വധുവിനൊപ്പം കാറിലായിരുന്നു തിരിച്ചുവന്നത്. എറണാകുളത്തെ ഗാർമെന്റ്സ് കമ്പനിയിൽ ജോലിനോക്കുന്ന ബൈജുവിന്റെ വിവാഹച്ചടങ്ങുകൾക്കുമുണ്ടായിരുന്നു പ്രത്യേകത. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ കല്യാണത്തിൽ, പ്ലാസ്റ്റിക് വസ്തുക്കൾ ഒന്നും ഉപയോഗിച്ചിരുന്നില്ല. Content Highlights: Marriage, KSRTC


from mathrubhumi.latestnews.rssfeed http://bit.ly/2EyrRm8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages